Loading...
Language: Malayalam
شَهِدَ اللَّـهُ أَنَّهُ لَا إِلَـٰهَ إِلَّا هُوَ وَالْمَلَائِكَةُ وَأُولُو الْعِلْمِ قَائِمًا بِالْقِسْطِ ۚ لَا إِلَـٰهَ إِلَّا هُوَ الْعَزِيزُ الْحَكِيمُ ﴿١٨﴾ إِنَّ الدِّينَ عِندَ اللَّـهِ الْإِسْلَامُ ۗ وَمَا اخْتَلَفَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَهُمُ الْعِلْمُ بَغْيًا بَيْنَهُمْ ۗ وَمَن يَكْفُرْ بِآيَاتِ اللَّـهِ فَإِنَّ اللَّـهَ سَرِيعُ الْحِسَابِ ﴿١٩﴾
ശഹിദല്ലാഹു അന്നഹൂ ലാ ഇലാഹ ഇല്ലാ ഹുവ വൽ മലാഇകതു വ ഉലുൽ ഇൽമി ഖാഇമൻ ബിൽഖിസ്ത്വ്; ലാ ഇലാഹ ഇല്ലാ ഹുവൽ അസീസുൽ ഹകീം. ഇന്നദ്ദീന ഇന്ദല്ലാഹിൽ ഇസ്ലാം; വ മഖ്തലഫല്ലദീന ഊതുൽ കിതാബ ഇല്ലാ മിൻ ബഅ്ദി മാ ജാഅഹുമുൽ ഇൽമു ബഗ്യൻ ബൈനഹും; വ മൻ യക്ഫുർ ബി ആയാതില്ലാഹി ഫ ഇന്നല്ലാഹ സരീഉൽ ഹിസാബ്.
(൧൮) അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു, അവൻ അല്ലാതെ മറ്റൊരു ആരാധനക്കർഹനില്ല എന്ന്. മലക്കുകളും അറിവുള്ളവരും ഇതിന് സാക്ഷികളാണ്. അവൻ നീതി പ്രാവർത്തികമാക്കുന്നവനാകുന്നു. അവനല്ലാതെ മറ്റൊരു ആരാധനക്കർഹനില്ല. അവൻ പ്രതാപിയും യുക്തിമാനുമാകുന്നു. (൧൯) തീർച്ചയായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്ലാം മാത്രമാകുന്നു. വേദം നൽകപ്പെട്ടവർ തങ്ങൾക്ക് അറിവ് വന്നുകിട്ടിയ ശേഷമേ ഭിന്നിച്ചിട്ടുള്ളൂ. അവരുടെ പരസ്പരമുള്ള പകയും മാത്സര്യവും കാരണമായിരുന്നു അത്. അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കിൽ, തീർച്ചയായും അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാണ്.
Reference: സൂറ ആലു ഇമ്രാൻ ൩: ൧൮-൧൯