Loading...
Language: Malayalam
وَأَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَلْقِ عَصَاكَ ۖ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ ﴿١١٧﴾ فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ ﴿١١٨﴾ فَغُلِبُوا هُنَالِكَ وَانقَلَبُوا صَاغِرِينَ ﴿١١٩﴾ وَأُلْقِيَ السَّحَرَةُ سَاجِدِينَ ﴿١٢٠﴾ قَالُوا آمَنَّا بِرَبِّ الْعَالَمِينَ ﴿١٢١﴾ رَبِّ مُوسَىٰ وَهَارُونَ ﴿١٢٢﴾
വ ഔഹൈനാ ഇലാ മൂസാ അൻ അൽഖി അസാക ഫഇദാ ഹിയ തൽഖഫു മാ യഅ്ഫികൂൻ. ഫവഖഅൽ-ഹഖ്ഖു വ ബത്വല മാ കാനൂ യഅ്മലൂൻ. ഫഗുലിബൂ ഹുനാലിക വൻഖലബൂ സാഗിരീൻ. വ ഉൽഖിയ-സ്സഹറതു സാജിദീൻ. ഖാലൂ ആമന്നാ ബിറബ്ബിൽ-ആലമീൻ. റബ്ബി മൂസാ വ ഹാറൂൻ.
(൧൧൭) മൂസായ്ക്ക് നാം ബോധനം നല്കി: നീ നിന്റെ വടി താഴെയിടുക. അപ്പോഴതാ അവരുണ്ടാക്കിയ കള്ളത്തരങ്ങളെയെല്ലാം അത് വിഴുങ്ങുന്നു. (൧൧൮) അങ്ങനെ സത്യം സ്ഥിരപ്പെടുകയും, അവര്‍ പ്രവര്‍ത്തിച്ചിരുന്നതെല്ലാം നിഷ്ഫലമായിത്തീരുകയും ചെയ്തു. (൧൧൯) അങ്ങനെ അവിടെ വെച്ച് അവര്‍ പരാജയപ്പെടുകയും നിന്ദ്യരായിത്തീരുകയും ചെയ്തു. (൧൨൦) ആ ജാലവിദ്യക്കാര്‍ സാഷ്ടാംഗം പ്രണമിക്കുന്നവരായി വീണു. (൧൨൧) അവര്‍ പറഞ്ഞു: ലോകരക്ഷിതാവിൽ ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. (൧൨൨) അതായത് മൂസായുടെയും ഹാറൂന്റെയും രക്ഷിതാവിൽ.
Reference: സൂറ അൽ-അഅ്റാഫ് ൭: ൧൧൭-൧൨൨