Loading...
Language: Malayalam
أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ ﴿١١٥﴾ فَتَعَالَى اللَّـهُ الْمَلِكُ الْحَقُّ ۖ لَا إِلَـٰهَ إِلَّا هُوَ رَبُّ الْعَرْشِ الْكَرِيمِ ﴿١١٦﴾ وَمَن يَدْعُ مَعَ اللَّـهِ إِلَـٰهًا آخَرَ لَا بُرْهَانَ لَهُ بِهِ فَإِنَّمَا حِسَابُهُ عِندَ رَبِّهِ ۚ إِنَّهُ لَا يُفْلِحُ الْكَافِرُونَ ﴿١١٧﴾ وَقُل رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ ﴿١١٨﴾
അഫഹസിബ്തും അന്നമാ ഖലഖ്നാകും അബസൻ വ അന്നകും ഇലൈനാ ലാ തുർജഊൻ. ഫതആലല്ലാഹുൽ-മലികുൽ-ഹഖ്ഖ്, ലാ ഇലാഹ ഇല്ലാ ഹുവ റബ്ബുൽ-അർശിൽ-കരീം. വമൻ യദ്ഉ മഅല്ലാഹി ഇലാഹൻ ആഖറ ലാ ബുർഹാന ലഹൂ ബിഹീ ഫഇന്നമാ ഹിസാബുഹൂ ഇന്ദ റബ്ബിഹ്. ഇന്നഹൂ ലാ യുഫ്ലിഹുൽ-കാഫിറൂൻ. വ ഖുൽ റബ്ബിഗ്ഫിർ വാർഹം വ അൻത ഖൈറുർ-റാഹിമീൻ.
(൧൧൫) അപ്പോള്‍ നാം നിങ്ങളെ വ്യര്‍ത്ഥമായി സൃഷ്ടിച്ചതാണെന്നും, നിങ്ങള്‍ നമ്മുടെ അടുത്തേക്ക് മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? (൧൧൬) യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. അവനല്ലാതെ യാതൊരു ആരാധനക്കർഹനുമില്ല. മഹത്തായ അർശിൻ്റെ (സിംഹാസനത്തിന്റെ) നാഥനത്രെ അവന്. (൧൧൭) തനിക്ക് യാതൊരു പ്രമാണവും ലഭിച്ചിട്ടില്ലാത്ത മറ്റു വല്ല ദൈവത്തെയും അല്ലാഹുവോടൊപ്പം ആരെങ്കിലും വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചുതന്നെയായിരിക്കും. തീര്‍ച്ചയായും സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല. (൧൧൮) (നബിയേ,) പറയുക: എന്റെ രക്ഷിതാവേ, നീ പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്യേണമേ. നീ കാരുണ്യം കാണിക്കുന്നവരില്‍ ഏറ്റവും ഉത്തമനാണല്ലോ.
Reference: സൂറ അൽ-മുഅ്മിനൂൻ ൨൩: ൧൧൫-൧൧൮