Loading...
Language: Malayalam
يَا مَعْشَرَ الْجِنِّ وَالْإِنسِ إِنِ اسْتَطَعْتُمْ أَن تَنفُذُوا مِنْ أَقْطَارِ السَّمَاوَاتِ وَالْأَرْضِ فَانفُذُوا ۚ لَا تَنفُذُونَ إِلَّا بِسُلْطَانٍ ﴿٣٣﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٤﴾ يُرْسَلُ عَلَيْكُمَا شُوَاظٌ مِّن نَّارٍ وَنُحَاسٌ فَلَا تَنتَصِرَانِ ﴿٣٥﴾ فَبِأَيِّ آلَاءِ رَبِّكُمَا تُكَذِّبَانِ ﴿٣٦﴾
യാ മഅ്ശറൽ ജിന്നി വൽഇൻസി ഇനിസ്തത്വഅ്തും അൻ തൻഫുദൂ മിൻ അഖ്ത്വാരിസ്സമാവാതി വൽഅർദി ഫൻഫുദൂ, ലാ തൻഫുദൂന ഇല്ലാ ബിസുൽത്വാൻ. ഫബി അയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാൻ. യുർസലു അലൈകുമാ ശുവാനും മിൻ നാരിൻ വ നുഹാസുൻ ഫലാ തൻതസ്വിറാൻ. ഫബി അയ്യി ആലാഇ റബ്ബികുമാ തുകദ്ദിബാൻ.
(൩൩) ഹേ, ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും അതിരുകളിലൂടെ കടന്നുപോകാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ നിങ്ങൾ കടന്നുപോയിക്കൊള്ളുക. ഒരു അധികാരവുമില്ലാതെ നിങ്ങൾക്ക് കടന്നുപോകാനാവില്ല. (൩൪) അപ്പോൾ നിങ്ങളിരുവരുടെയും രക്ഷിതാവിൻ്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്? (൩൫) നിങ്ങൾക്ക് നേരെ തീജ്വാലയും പുകയും അയക്കപ്പെടുന്നതാണ്. അപ്പോൾ നിങ്ങൾക്ക് രക്ഷനേടാൻ കഴിയില്ല. (൩൬) അപ്പോൾ നിങ്ങളിരുവരുടെയും രക്ഷിതാവിൻ്റെ അനുഗ്രഹങ്ങളിൽ ഏതിനെയാണ് നിങ്ങൾ നിഷേധിക്കുന്നത്?
Reference: സൂറ അർറഹ്മാൻ ൫൫: ൩൩-൩൬