Loading...
Language: Malayalam
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا ﴿١﴾ يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ ۖ وَلَن نُّشْرِكَ بِرَبِّنَا أَحَدًا ﴿٢﴾ وَأَنَّهُ تَعَالَىٰ جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا ﴿٣﴾ وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّـهِ شَطَطًا ﴿٤﴾ وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّـهِ كَذِبًا ﴿٥﴾ وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا ﴿٦﴾ وَأَنَّهُمْ ظَنُّوا كَمَا ظَنَنتُمْ أَن لَّن يَبْعَثَ اللَّـهُ أَحَدًا ﴿٧﴾ وَأَنَّا لَمَسْنَا السَّمَاءَ فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا ﴿٨﴾ وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ ۖ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا ﴿٩﴾
ബിസ്മില്ലാഹിർ റഹ്മാനിർ റഹീം. ഖുൽ ഊഹിയ ഇലയ്യ അന്നഹുസ്തമഅ നഫറൂം മിനൽ ജിന്നി ഫഖാലൂ ഇന്നാ സമിഅ്നാ ഖുർആനൻ അജബാ. യഹ്ദീ ഇലർറുശ്ദി ഫആമന്നാ ബിഹ്, വ ലൻ നുശ്രിക ബിറബ്ബിനാ അഹദാ. വ അന്നഹൂ തആലാ ജദ്ദു റബ്ബിനാ മത്തഖദ സ്വാഹിബതൻ വ ലാ വലദാ. വ അന്നഹൂ കാന യഖൂലു സഫീഹുനാ അലല്ലാഹി ശത്വത്വാ. വ അന്നാ ദനന്നാ അല്ലൻ തഖൂലൽ ഇൻസു വൽ ജിന്നു അലല്ലാഹി കദിബാ. വ അന്നഹൂ കാന രിജാലും മിനൽ ഇൻസി യഊദൂന ബിരിജാലിം മിനൽ ജിന്നി ഫസാദൂഹും റഹഖാ. വ അന്നഹും ദന്നൂ കമാ ദനൻതും അല്ലൻ യബ്അസല്ലാഹു അഹദാ. വ അന്നാ ലമസ്നസ്സമാഅ ഫവജദ്നാഹാ മുലിഅത് ഹറസൻ ശദീദൻ വ ശുഹുബാ. വ അന്നാ കുന്നാ നഖ്ഉദു മിൻഹാ മഖാഇദ ലിസ്സമ്അ്, ഫമൻ യസ്തമിഇൽ ആന യജിദ് ലഹൂ ശിഹാബർറസദാ.
(൧) (നബിയേ,) പറയുക: ജിന്നുകളിൽ നിന്നുള്ള ഒരു സംഘം ഖുർആൻ ശ്രദ്ധിച്ച് കേൾക്കുകയുണ്ടായി എന്ന് എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു. അപ്പോൾ അവർ പറഞ്ഞു: തീർച്ചയായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടിരിക്കുന്നു. (൨) അത് നേർവഴിയിലേക്ക് നയിക്കുന്നു. അതിനാൽ ഞങ്ങളതിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവിനോട് ഒരാളെയും ഞങ്ങൾ പങ്കുചേർക്കുകയില്ല. (൩) ഞങ്ങളുടെ രക്ഷിതാവിൻ്റെ മഹത്വം അത്യുന്നതമാകുന്നു. അവൻ കൂട്ടുകാരിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല. (൪) ഞങ്ങളിലെ വിഡ്ഢിയായവൻ അല്ലാഹുവെപ്പറ്റി അതിക്രമങ്ങളായ കാര്യങ്ങൾ പറയാറുണ്ടായിരുന്നു. (൫) മനുഷ്യരും ജിന്നുകളും അല്ലാഹുവിൻ്റെ പേരിൽ ഒരിക്കലും കള്ളം പറയുകയില്ലെന്ന് ഞങ്ങൾ വിചാരിച്ചു. (൬) മനുഷ്യരിലെ ചില പുരുഷന്മാർ ജിന്നുകളിലെ ചില പുരുഷന്മാരോട് കാവൽ തേടാറുണ്ടായിരുന്നു. അങ്ങനെ അതവർക്ക് (ജിന്നുകൾക്ക്) ഗർവ്വ് വർദ്ധിപ്പിക്കുകയാണുണ്ടായത്. (൭) നിങ്ങളെപ്പോലെ തന്നെ അവരും വിചാരിച്ചു; അല്ലാഹു ഒരാളെയും നിയോഗിക്കുകയില്ലെന്ന്. (൮) ഞങ്ങൾ ആകാശത്തെ സ്പർശിച്ച് നോക്കി. അപ്പോൾ അത് കർശനമായ കാവൽക്കാരെക്കൊണ്ടും തീജ്വാലകളെക്കൊണ്ടും നിറക്കപ്പെട്ടതായി ഞങ്ങൾ കണ്ടു. (൯) കേൾക്കാൻ പാകത്തിൽ ഞങ്ങൾ ആകാശത്ത് ചില ഇരിപ്പിടങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു. എന്നാൽ ആരെങ്കിലും ഇപ്പോൾ ശ്രദ്ധിച്ച് കേൾക്കാൻ ശ്രമിക്കുന്ന പക്ഷം കാത്തിരിക്കുന്ന തീജ്വാലകളെയാണ് അവന് കാണാൻ കഴിയുക.
Reference: സൂറ അൽ-ജിൻ ൭൨: ൧-൯