Loading...
Language: Malayalam
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ قُلْ أَعُوْذُ بِرَبِّ النَّاسِ ﴿١﴾ مَلِكِ النَّاسِ ﴿٢﴾ إِلَـٰهِ النَّاسِ ﴿٣﴾ مِن شَرِّ الْوَسْوَاسِ الْخَنَّاسِ ﴿٤﴾ الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ ﴿٥﴾ مِنَ الْجِنَّةِ وَالنَّاسِ ﴿٦﴾
ബിസ്മില്ലാഹിർ റഹ്മാനിർ റഹീം. ഖുൽ അഊദു ബിറബ്ബിൻ നാസ്. മലികിൻ നാസ്. ഇലാഹിൻ നാസ്. മിൻ ശർറിൽ വസ്വാസിൽ ഖന്നാസ്. അല്ലദീ യുവസ്വിസു ഫീ സുദൂരിൻ നാസ്. മിനൽ ജിന്നതി വന്നാസ്.
(൧) (നബിയേ,) പറയുക: മനുഷ്യരുടെ രക്ഷിതാവിനോട് ഞാൻ ശരണം തേടുന്നു. (൨) മനുഷ്യരുടെ രാജാവിനോട്. (൩) മനുഷ്യരുടെ ആരാധ്യനോട്. (൪) പിൻമാറിക്കളയുന്ന ദുർബോധനക്കാരൻ്റെ കെടുതിയിൽ നിന്ന്. (൫) മനുഷ്യരുടെ ഹൃദയങ്ങളിൽ ദുർബോധനം നടത്തുന്നവൻ. (൬) ജിന്നുകളിൽ നിന്നും മനുഷ്യരിൽ നിന്നുമുള്ളവൻ.
Reference: സൂറ അന്നാസ് ൧൧൪