Loading...
Language: Malayalam
إِنَّمَا جَزَاءُ الَّذِينَ يُحَارِبُونَ اللَّـهَ وَرَسُولَهُ وَيَسْعَوْنَ فِي الْأَرْضِ فَسَادًا أَن يُقَتَّلُوا أَوْ يُصَلَّبُوا أَوْ تُقَطَّعَ أَيْدِيهِمْ وَأَرْجُلُهُم مِّنْ خِلَافٍ أَوْ يُنفَوْا مِنَ الْأَرْضِ ۚ ذَٰلِكَ لَهُمْ خِزْيٌ فِي الدُّنْيَا ۖ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ ﴿٣٣﴾ إِلَّا الَّذِينَ تَابُوا مِن قَبْلِ أَن تَقْدِرُوا عَلَيْهِمْ ۖ فَاعْلَمُوا أَنَّ اللَّـهَ غَفُورٌ رَّحِيمٌ ﴿٣٤﴾
ഇന്നമാ ജസാഉല്ലദീന യുഹാരിബൂനല്ലാഹ വ റസൂലഹൂ വ യസ്അൗന ഫിൽ അർദി ഫസാദൻ അൻ യുഖത്തലൂ ഔ യുസ്വല്ലബൂ ഔ തുഖത്ത്വഅ അയ്ദീഹിം വ അർജുലുഹും മിൻ ഖിലാഫിൻ ഔ യുൻഫൗ മിനൽ അർദ്, ദാലിക ലഹും ഖിസ്യുൻ ഫിദ്ദുൻയാ വ ലഹും ഫിൽ ആഖിറതി അദാബുൻ അദീം. ഇല്ലല്ലദീന താബൂ മിൻ ഖബ്ലി അൻ തഖ്ദിറൂ അലൈഹിം, ഫഅ്ലമൂ അന്നല്ലാഹ ഗഫൂറുർ റഹീം.
(൩൩) അല്ലാഹുവിനോടും അവൻ്റെ ദൂതനോടും പോരാടുകയും, ഭൂമിയിൽ കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്കുള്ള പ്രതിഫലം അവർ കൊലചെയ്യപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിർവശങ്ങളിൽ നിന്നായി മുറിച്ചുമാറ്റപ്പെടുകയോ, അല്ലെങ്കിൽ നാടുകടത്തപ്പെടുകയോ ചെയ്യുക എന്നത് മാത്രമാകുന്നു. അത് അവർക്ക് ഇഹലോകത്തുള്ള നിന്ദ്യതയാകുന്നു. പരലോകത്ത് അവർക്ക് കഠിനമായ ശിക്ഷയുമുണ്ടായിരിക്കും. (൩൪) എന്നാൽ നിങ്ങൾ അവർക്ക് മീതെ കഴിവ് നേടുന്നതിന് (പിടികൂടുന്നതിന്) മുമ്പായി പശ്ചാത്തപിച്ചുമടങ്ങിയവർ ഇതിൽ നിന്നൊഴിവാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണെന്ന് നിങ്ങൾ മനസ്സിലാക്കുക.
Reference: സൂറ അൽ-മാഇദ ൫: ൩൩-൩൪