Loading...
Language: Malayalam
هَـٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ ۖ فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِّن نَّارٍ يُصَبُّ مِن فَوْقِ رُءُوسِهِمُ الْحَمِيمُ ﴿١٩﴾ يُصْهَرُ بِهِ مَا فِي بُطُونِهِمْ وَالْجُلُودُ ﴿٢٠﴾ وَلَهُم مَّقَامِعُ مِنْ حَدِيدٍ ﴿٢١﴾ كُلَّمَا أَرَادُوا أَن يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ ﴿٢٢﴾
ഹാദാനി ഖസ്മാനിഖ്തസമൂ ഫീ റബ്ബിഹിം ഫല്ലദീന കഫറൂ ഖുത്തിഅത് ലഹും ഥിയാബും മിൻ നാരിൻ യുസബ്ബു മിൻ ഫൗഖി റുഊസിഹിമുൽ ഹമീം. യുസ്ഹറ ബിഹി മാ ഫീ ബുതൂനിഹിം വൽ ജുലൂദ്. വ ലഹും മഖാമിഉ മിൻ ഹദീദ്. കുല്ലമാ അരാദൂ അൻ യഖ്റുജൂ മിൻഹാ മിൻ ഗമ്മിൻ ഉഈദൂ ഫീഹാ വ ദൂഖൂ അദാബൽ ഹരീഖ്.
(൧൯) ഇവർ രണ്ട് എതിരാളികളാണ്; അവർ തങ്ങളുടെ നാഥനെ കുറിച്ച് തർക്കിച്ചു. അവിശ്വസിച്ചവർക്ക് അഗ്നിയിൽ നിന്നുള്ള വസ്ത്രങ്ങൾ മുറിച്ചണിയിക്കപ്പെടും; അവരുടെ ശിരസ്സുകൾക്ക് മേൽ തിളക്കുന്ന വെള്ളം ഒഴിക്കപ്പെടും. (൨൦) അതിനാൽ അവരുടെ ഉദരത്തിനുള്ളിലുള്ളതും ത്വക്കും ഉരുകിപ്പോകും. (൨൧) അവർക്ക് ഇരുമ്പ് കൊണ്ടുള്ള ഗദകൾ ഉണ്ടായിരിക്കും. (൨൨) അവർ വേദനകൊണ്ട് നരകത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന ഓരോ തവണയും അതിലേക്ക് തിരിച്ചയക്കപ്പെടും; 'ദഹിക്കുന്ന അഗ്നിയുടെ ശിക്ഷ ആസ്വദിക്കൂ' എന്ന് പറയപ്പെടും.
Reference: സൂറ അൽ-ഹജ്ജ് ൨൨: ൧൯-൨൨