Loading...
Language: Malayalam
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ ۗ وَمَا كَانَ لِرَسُولٍ أَن يَأْتِيَ بِآيَةٍ إِلَّا بِإِذْنِ اللَّـهِ ۚ فَإِذَا جَاءَ أَمْرُ اللَّـهِ قُضِيَ بِالْحَقِّ وَخَسِرَ هُنَالِكَ الْمُبْطِلُونَ ﴿٧٨﴾
വ ലഖദ് അർസൽനാ റുസുലം മിൻ ഖബ്ലിക മിൻഹും മൻ ഖസ്വസ്നാ അലൈക വ മിൻഹും മല്ലം നഖ്സുസ് അലൈക്, വ മാ കാന ലിറസൂലിൻ അൻ യഅ്തിയ ബിആയതിൻ ഇല്ലാ ബിഇദ്നില്ലാഹ്, ഫഇദാ ജാഅ അംറുല്ലാഹി ഖുദിയ ബിൽ ഹഖ്ഖി വ ഖസിറ ഹുനാലികൽ മുബ്ത്വിലൂൻ.
(൭൮) തീർച്ചയായും നിനക്ക് മുമ്പ് നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവരിൽ ചിലരുടെ ചരിത്രം നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്. അവരിൽ ചിലരുടെ ചരിത്രം നാം നിനക്ക് വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിൻ്റെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടുവരാനാവില്ല. എന്നാൽ അല്ലാഹുവിൻ്റെ കൽപ്പന വന്നാൽ ന്യായയുക്തമായി തീർപ്പുകൽപിക്കപ്പെടുന്നതാണ്. അവിടെ വെച്ച് അസത്യവാദികൾ നഷ്ടത്തിലാകുകയും ചെയ്യും.
Reference: സൂറ ഗാഫിർ ൪൦:൭൮