Loading...
Language: Malayalam
رَبَّنَا مَا خَلَقْتَ هَـٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ ﴿١٩١﴾ رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ ﴿١٩٢﴾ رَّبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا ۚ رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ ﴿١٩٣﴾ رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ ﴿١٩٤﴾
റബ്ബനാ മാ ഖലഖ്ത ഹാദാ ബാത്വിലൻ സുബ്ഹാനക ഫഖിനാ അദാബന്നാർ. റബ്ബനാ ഇന്നക മൻ തുദ്ഖിലിന്നാർ ഫഖദ് അഖ്സൈതഹൂ വ മാ ലിദ്ദ്വാലിമീന മിൻ അൻസ്വാർ. റബ്ബനാ ഇന്നനാ സമിഅ്നാ മുനാദിയൻ യുനാദീ ലിൽ ഈമാനി അൻ ആമിനൂ ബിറബ്ബികും ഫ ആമന്നാ, റബ്ബനാ ഫഗ്ഫിർ ലനാ ദുനൂബനാ വ കഫ്ഫിർ അന്നാ സയ്യിആതിനാ വ തവഫ്ഫനാ മഅൽ അബ്റാർ. റബ്ബനാ വ ആതിനാ മാ വഅദ്ത്തനാ അലാ റുസുലിക വ ലാ തുഖ്സിനാ യൗമൽ ഖിയാമഹ്, ഇന്നക ലാ തുഖ്ലിഫുൽ മീആദ്.
(൧൯൧) ഞങ്ങളുടെ രക്ഷിതാവേ, നീ നിരർത്ഥകമായി സൃഷ്ടിച്ചതല്ല ഇത്. നീ എത്രയോ പരിശുദ്ധൻ! അതിനാൽ നരകശിക്ഷയിൽ നിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കേണമേ. (൧൯൨) ഞങ്ങളുടെ രക്ഷിതാവേ, നീ ആരെ നരകത്തിൽ പ്രവേശിപ്പിക്കുന്നുവോ അവനെ നീ നിന്ദ്യനാക്കിക്കഴിഞ്ഞു. അക്രമികൾക്ക് സഹായികളായി ആരുമില്ല. (൧൯൩) ഞങ്ങളുടെ രക്ഷിതാവേ, നിങ്ങളുടെ രക്ഷിതാവിൽ വിശ്വസിക്കുവിൻ എന്ന് പറഞ്ഞുകൊണ്ട് സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കുന്ന ഒരാളുടെ വിളി ഞങ്ങൾ കേട്ടു, അങ്ങനെ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. ഞങ്ങളുടെ രക്ഷിതാവേ, അതിനാൽ ഞങ്ങളുടെ പാപങ്ങൾ നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളുടെ തിന്മകൾ ഞങ്ങളിൽ നിന്ന് നീ മായ്ച്ചുകളയുകയും, പുണ്യവാന്മാരുടെ കൂട്ടത്തിലായി ഞങ്ങളെ നീ മരിപ്പിക്കുകയും ചെയ്യേണമേ. (൧൯൪) ഞങ്ങളുടെ രക്ഷിതാവേ, നിൻ്റെ ദൂതന്മാർ മുഖേന ഞങ്ങൾക്ക് നീ വാഗ്ദാനം ചെയ്തത് ഞങ്ങൾക്ക് നൽകുകയും, ഉയിർത്തെഴുന്നേൽപിൻ്റെ നാളിൽ ഞങ്ങളെ നീ നിന്ദ്യരാക്കാതിരിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ വാഗ്ദാനം ലംഘിക്കുകയില്ല.
Reference: സൂറ ആലു ഇമ്രാൻ ൩:൧൯൧-൧൯൪