Loading...
Language: Malayalam
رَبِّ لَوْ شِئْتَ أَهْلَكْتَهُم مِّن قَبْلُ وَإِيَّايَ ۖ أَتُهْلِكُنَا بِمَا فَعَلَ السُّفَهَاءُ مِنَّا ۖ إِنْ هِيَ إِلَّا فِتْنَتُكَ تُضِلُّ بِهَا مَن تَشَاءُ وَتَهْدِي مَن تَشَاءُ ۖ أَنتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا ۖ وَأَنتَ خَيْرُ الْغَافِرِينَ ﴿١٥٥﴾ وَاكْتُبْ لَنَا فِي هَـٰذِهِ الدُّنْيَا حَسَنَةً وَفِي الْآخِرَةِ إِنَّا هُدْنَا إِلَيْكَ ۚ ﴿١٥٦﴾
റബ്ബി ലൗ ശിഅ്ത അഹ്ലക്തഹും മിൻ ഖബ്ലു വ ഇയ്യായ, അതഹ്ലികുനാ ബിമാ ഫഅലസ്സുഫഹാഉ മിന്നാ, ഇൻ ഹിയ ഇല്ലാ ഫിത്നതുക തുദ്വില്ലു ബിഹാ മൻ തശാഉ വ തഹ്ദീ മൻ തശാഉ, അന്ത വലിയ്യുനാ ഫഗ്ഫിർ ലനാ വർഹമ്നാ വ അന്ത ഖൈറുൽ ഗാഫിരീൻ. വക്തുബ് ലനാ ഫീ ഹാദിഹിദ്ദുൻയാ ഹസനതൻ വ ഫിൽ ആഖിറതി ഇന്നാ ഹുദ്നാ ഇലൈക.
(൧൫൫) എൻ്റെ രക്ഷിതാവേ, നീ ഉദ്ദേശിച്ചിരുന്നെങ്കിൽ ഇതിനുമുമ്പുതന്നെ അവരെയും എന്നെയും നിനക്ക് നശിപ്പിക്കാമായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലെ വിഡ്ഢികൾ ചെയ്തതിൻ്റെ പേരിൽ നീ ഞങ്ങളെ നശിപ്പിക്കുകയാണോ? ഇത് നിൻ്റെ ഒരു പരീക്ഷണമല്ലാതെ മറ്റൊന്നുമല്ല. അതുവഴി നീ ഉദ്ദേശിക്കുന്നവരെ നീ പിഴപ്പിക്കുന്നു. നീ ഉദ്ദേശിക്കുന്നവരെ നീ നേർവഴിയിലാക്കുകയും ചെയ്യുന്നു. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ നീ ഞങ്ങൾക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. പൊറുക്കുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ നീ. (൧൫൬) ഈ ഐഹികജീവിതത്തിലും പരലോകത്തും ഞങ്ങൾക്ക് നീ നന്മ രേഖപ്പെടുത്തേണമേ. തീർച്ചയായും ഞങ്ങൾ നിന്നിലേക്ക് മടങ്ങിയിരിക്കുന്നു.
Reference: സൂറ അൽ-അഅ്റാഫ് ൭:൧൫൫-൧൫൬