Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنِّي أَشْهَدُ أَنَّكَ أَنْتَ اَللَّهُ لَا إِلَهَ إِلَّا أَنْتَ الْأَحَدُ الصَّمَدُ اَلَّذِي لَمْ يَلِدْ وَلَمْ يُوْلَدْ وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ
അല്ലാഹുമ്മ ഇന്നീ അസ്അലുക ബിഅന്നീ അശ്ഹദു അന്നക അൻതല്ലാഹു ലാ ഇലാഹ ഇല്ലാ അൻതൽ അഹദുസ്സ്വമദുല്ലദീ ലം യലിദ് വലം യൂലദ്, വലം യകുൻ ലഹൂ കുഫുവൻ അഹദ്.
അല്ലാഹുവേ, തീർച്ചയായും നീ അല്ലാഹുവാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നത് മുൻനിർത്തി ഞാൻ നിന്നോട് ചോദിക്കുന്നു. നീയല്ലാതെ ആരാധനക്കർഹനായി ആരുമില്ല, ഏകനായവനാണവൻ, സൃഷ്ടികളുടെയൊന്നും ആശ്രയം വേണ്ടാത്തവനാണ് അവൻ, അവൻ ആർക്കും ജന്മം നൽകിയിട്ടില്ല, അവൻ ജനിച്ചിട്ടുമില്ല, അതുപോലെ അവന് തുല്യനായി ആരുമില്ല തന്നെ. ബുറൈദ (റ) പറഞ്ഞു: “നബി (സ) ഒരാൾ ഈ ദുആ ചൊല്ലി പ്രാർത്ഥിക്കുന്നത് കേട്ടു. അപ്പോൾ അവിടുന്ന് പറഞ്ഞു: എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം, ഈ വ്യക്തി അല്ലാഹുവിൻ്റെ അത്യുന്നതമായ നാമം (ഇസ്മുൽ അഅ്ളം) കൊണ്ടാണ് ചോദിച്ചിരിക്കുന്നത്; അതു മുഖേന വിളിച്ചു പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകുന്നതും അതു മുഖേന ചോദിച്ചാൽ അവൻ നൽകുന്നതുമായ നാമം കൊണ്ടാണവൻ പ്രാർത്ഥന നടത്തിയത്.”
Reference: സ്വഹീഹ്. തിർമിദി: 3475