Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدَ لَا إِلَهَ إِلَّا أَنْتَ الْمَنَّانُ بَدِيعُ السَّمَاوَاتِ وَالْأَرْضِ، يَا ذَا الْجَلَالِ وَالْإِكْرَامِ، يَا حَيُّ يَا قَيُّومُ، إِنِّي أَسْأَلُكَ
അല്ലാഹുമ്മ ഇന്നീ അസ്അലുക ബിഅന്ന ലകൽ ഹംദ്, ലാ ഇലാഹ ഇല്ലാ അൻതൽ മന്നാനു ബദീഉസ്സമാവാതി വൽ അർദ്വി, യാ ദൽ ജലാലി വൽ ഇക്റാം! യാ ഹയ്യു യാ ഖയ്യൂം ഇന്നീ അസ്അലുക.
അല്ലാഹുവേ, സർവ്വസ്തുതികളും നിനക്കാകയാൽ നിന്നോട് ഞാൻ ചോദിക്കുന്നു, നീയല്ലാതെ ആരാധനക്കർഹനായി ആരുമില്ല, ഔദാര്യം ചെയ്യുന്നവനും ആകാശഭൂമികൾ സൃഷ്ടിച്ചവനും പ്രതാപവും ആദരവും ഉടമപ്പെടുത്തുന്നവനുമായവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനേ, സർവ്വതും നിയന്ത്രിക്കുന്നവനേ, ഞാൻ നിന്നോട് ചോദിക്കുന്നു. അനസ് (റ) പറഞ്ഞു: "ഞാൻ നബി (സ) യോടൊപ്പം ഇരിക്കുകയായിരുന്നു, അപ്പോൾ ഒരാൾ നിസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അയാൾ റുകൂഉം സുജൂദും അത്തഹിയ്യാത്തും നിർവ്വഹിച്ച ശേഷം ഇങ്ങനെ പ്രാർത്ഥിച്ചു: (മുകളിൽ പറഞ്ഞ ദുആ). അപ്പോൾ നബി (സ) ചോദിച്ചു: 'അവൻ എന്തുകൊണ്ടാണ് പ്രാർത്ഥിച്ചതെന്ന് നിങ്ങൾക്കറിയാമോ?' അവർ പറഞ്ഞു: 'അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് ഏറ്റവും നന്നായി അറിയുക.' നബി (സ) പറഞ്ഞു: 'എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണെ സത്യം, അവൻ അല്ലാഹുവോട് അവൻ്റെ മഹത്തായ നാമം (ഇസ്മുൽ അഅ്ളം) കൊണ്ടാണ് വിളിച്ചു പ്രാർത്ഥിച്ചത്; അതു മുഖേന വിളിച്ചു പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകുന്നതും അതു മുഖേന ചോദിച്ചാൽ അവൻ നൽകുന്നതുമാണ്.'"
Reference: സ്വഹീഹ് (അൽബാനി). നസാഈ: ൧൩൦൦