Loading...
Language: Malayalam
لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّي كُنْتُ مِنَ الظَّالِمِيْنَ
ലാ ഇലാഹ ഇല്ലാ അൻത സുബ്ഹാനക ഇന്നീ കുൻതു മിനദ്ദ്വാലിമീൻ.
നീയല്ലാതെ യാതൊരു ആരാധ്യനുമില്ല. നീ എത്ര പരിശുദ്ധൻ! തീർച്ചയായും ഞാൻ അക്രമികളുടെ കൂട്ടത്തിൽ പെട്ടവനായിരിക്കുന്നു. സഅ്ദ് ഇബ്നു അബീ വഖാസ് (റ) പറഞ്ഞു: റസൂൽ (സ) അരുളി: “ദു-ന്നൂൻ (യൂനുസ് നബി) മത്സ്യത്തിൻ്റെ വയറ്റിലായിരുന്നപ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചു: (മുകളിൽ പറഞ്ഞ ദുആ). ഏതൊരു മുസ്ലിമായ വ്യക്തിയും ഇത് മുഖേന എന്ത് കാര്യം ചോദിച്ചാലും അല്ലാഹു അവന് ഉത്തരം നൽകാതിരിക്കില്ല.”
Reference: സ്വഹീഹ്. തിർമിദി: 3505