Loading...
Language: Malayalam
الم. اَللَّهُ لَا إِلَهَ إِلَّا هُوَ الْحَيُّ الْقَيُّومُ
അലിഫ് ലാം മീം. അല്ലാഹു ലാ ഇലാഹ ഇല്ലാ ഹുവൽ ഹയ്യുൽ ഖയ്യൂം.
അലിഫ് ലാം മീം. അല്ലാഹു, അവനല്ലാതെ ഒരു ദൈവവുമില്ല, എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു അവൻ. അസ്മാഅ് ബിൻത് യസീദ് (റ) നിവേദനം: നബി (സ) പറഞ്ഞു: "അല്ലാഹുവിൻ്റെ മഹത്തായ നാമം ഈ രണ്ട് ആയത്തുകളിലുണ്ട്: 'നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവൻ പരമകാരുണികനും കരുണാനിധിയുമാകുന്നു' (സൂറത്തുൽ ബഖറ: ൧൬൩), സൂറത്ത് ആലു ഇംറാൻ്റെ തുടക്കത്തിലെ 'അലിഫ് ലാം മീം. അല്ലാഹു, അവനല്ലാതെ ഒരു ദൈവവുമില്ല, എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമാകുന്നു അവൻ." (൩:൧-൨)
Reference: സുനൻ അബൂ ദാവൂദ്: 1496