Loading...
Language: Malayalam
പ്രവാചകൻ (ﷺ) പറഞ്ഞു: രാത്രിയിൽ ഉറക്കമുണരുന്ന വ്യക്തി ഈ വരികൾ പറയുകയാണെങ്കിൽ -
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَىْءٍ قَدِيْرٌ. اَلْحَمْدُ لِلَّهِ، وَسُبْحَانَ اللَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു ലഹുൽ മുൽകു, വാ ലഹുൽ-ഹംദു വാ ഹുവ അലാ കുല്ലി ശൈഇൻ ഖദീർ. അൽഹംദുലില്ലാഹ് വാ സുബ്ഹാനല്ലാഹ് വാ ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ വാ ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്
അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല. അവൻ ഏകനും പങ്കുകാരില്ലാത്തവനുമാണ്. പരമാധികാരവും സർവ്വ സ്തുതിയും അവനാകുന്നു, അവൻ എല്ലാറ്റിനും സർവ്വശക്തനാണ്. എല്ലാ സ്തുതികളും അല്ലാഹുവിനാണ്. പരിശുദ്ധി അല്ലാഹുവിനാണ്. അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ല, അല്ലാഹു ഏറ്റവും മഹാനാണ്. അല്ലാഹുവിലല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. എന്നിട്ട് ഇപ്രകാരം പറയുക: ഓ അല്ലാഹ്! എന്നോട് പൊറുക്കേണമേ. അല്ലെങ്കിൽ (അല്ലാഹുവിനോട്) അവനെന്ത് പ്രാർത്ഥിച്ചാലും അവനുത്തരം ലഭിക്കുന്നതാണ്. കൂടാതെ അവൻ വുദു (അംഗശുദ്ധി) വരുത്തി (നമസ്കരിക്കുകയാണെങ്കിൽ), അവൻ്റെ പ്രാർത്ഥന സ്വീകരിക്കപ്പെടുകയും ചെയ്യുന്നതാണ്.
Reference: ബുഖാരി: ൧൧൫൪