Loading...
Language: Malayalam
അനസ് ഇബ്നു മാലിക് (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْهَرَمِ، وَالْبُخْلِ وَأَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ അജ്സി, വൽ കസലി, വൽ ജുബ്നി, വൽ ഹറമി, വൽ ബുഖ്ലി, വ അഊദു ബിക മിൻ അദാബിൽ ഖബ്ർ, വ മിൻ ഫിത്നത്തിൽ മഹ്യാ വൽ മമാത്.
അല്ലാഹുവേ, കാര്യശേഷിയില്ലായ്മ, മടി, ഭീരുത്വം, അവശവാർദ്ധക്യം, പിശുക്ക് എന്നിവയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. കൂടാതെ ഖബ്റിലെ ശിക്ഷയിൽ നിന്നും ജീവിതത്തിലെയും മരണത്തിലെയും പരീക്ഷണങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ബുഖാരി: 6367, മുസ്ലിം: 2706