Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَالْهَرَمِ وَعَذَابِ الْقَبْرِ، اَللَّهُمَّ آتِ نَفْسِيْ تَقْوَاهَا وَزَكِّهَا أَنْتَ خَيْرُ مَنْ زَكَّاهَا أَنْتَ وَلِيُّهَا وَمَوْلَاهَا، اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنْ عِلْمٍ لَا يَنْفَعُ وَمِنْ قَلْبٍ لَا يَخْشَعُ وَمِنْ نَفْسٍ لَا تَشْبَعُ وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ അജ്സി വൽ കസലി, വൽ ജുബ്നി വൽ ബുഖ്ലി, വൽ ഹറമി വ അദാബിൽ ഖബ്ർ. അല്ലാഹുമ്മ ആതി നഫ്സീ തഖ്വാഹാ, വ സക്കിഹാ അൻത ഖൈറു മൻ സക്കാഹാ, അൻത വലിയ്യുഹാ വ മൗലാഹാ. അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ ഇൽമിൻ ലാ യൻഫഉ, വ മിൻ ഖൽബിൻ ലാ യഖ്ശഉ, വ മിൻ നഫ്സിൻ ലാ തശ്ബഉ, വ മിൻ ദഅ്വതിൻ ലാ യുസ്തജാബു ലഹാ.
അല്ലാഹുവേ, കാര്യശേഷിയില്ലായ്മ, മടി, ഭീരുത്വം, പിശുക്ക്, അവശവാർദ്ധക്യം, ഖബ്റിലെ ശിക്ഷ എന്നിവയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, എൻ്റെ മനസ്സിന് നീ ഭക്തി നൽകുകയും അതിനെ നീ സംസ്കരിക്കുകയും ചെയ്യേണമേ, അതിനെ സംസ്കരിക്കുന്നവരിൽ ഏറ്റവും ഉത്തമൻ നീയാണല്ലോ, നീയാണ് അതിൻ്റെ രക്ഷിതാവും ഉടമസ്ഥനും. അല്ലാഹുവേ, ഉപകാരപ്പെടാത്ത അറിവിൽ നിന്നും, ഭയഭക്തിയില്ലാത്ത ഹൃദയത്തിൽ നിന്നും, തൃപ്തിവരാത്ത മനസ്സിൽ നിന്നും, ഉത്തരം ലഭിക്കാത്ത പ്രാർത്ഥനയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: മുസ്ലിം: 2722