Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
اَللَّهُمَّ أَصْلِحْ لِي دِينِيَ الَّذِي هُوَ عِصْمَةُ أَمْرِي، وَأَصْلِحْ لِي دُنْيَايَ الَّتِي فِيهَا مَعَاشِي، وَأَصْلِحْ لِي آخِرَتِي الَّتِي فِيهَا مَعَادِي، وَاجْعَلِ الْحَيَاةَ زِيَادَةً لِي فِي كُلِّ خَيْرٍ، وَاجْعَلِ الْمَوْتَ رَاحَةً لِي مِنْ كُلِّ شَرٍّ
അല്ലാഹുമ്മ അസ്വ്ലിഹ് ലീ ദീനിയല്ലദീ ഹുവ ഇസ്വ്മതു അംരീ, വ അസ്വ്ലിഹ് ലീ ദുൻയായല്ലതീ ഫീഹാ മആശീ, വ അസ്വ്ലിഹ് ലീ ആഖിറതിയല്ലതീ ഫീഹാ മആദീ, വജ്അലിൽ ഹയാത സിയാദതൻ ലീ ഫീ കുല്ലി ഖൈറിൻ, വജ്അലിൽ മൗത റാഹതൻ ലീ മിൻ കുല്ലി ശർറിൻ.
അല്ലാഹുവേ, എൻ്റെ കാര്യങ്ങൾക്കൊക്കെയുമുള്ള സംരക്ഷണമായ എൻ്റെ ദീൻ എനിക്ക് നീ നന്നാക്കിത്തരേണമേ, എൻ്റെ ജീവിതാവശ്യങ്ങളുള്ള ദുൻയാവിനെയും നീ എനിക്ക് നന്നാക്കിത്തരേണമേ, എൻ്റെ മടക്കസ്ഥാനമായ പരലോകത്തെയും നീ എനിക്ക് നന്നാക്കിത്തരേണമേ, എൻ്റെ ജീവിതത്തെ എല്ലാ നന്മകളും വർദ്ധിക്കാനുള്ള അവസരമാക്കേണമേ, എൻ്റെ മരണത്തെ എല്ലാ തിന്മകളിൽ നിന്നുമുള്ള വിശ്രമമാക്കുകയും ചെയ്യേണമേ.
Reference: മുസ്ലിം: 2720