Loading...
Language: Malayalam
ഇബ്നു അബ്ബാസ് (റ) നിവേദനം: കടുത്ത പ്രയാസമുള്ള സമയങ്ങളിൽ അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
لَا إِلَهَ إِلَّا اللَّهُ الْعَظِيْمُ الْحَلِيمُ، لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ
ലാ ഇലാഹ ഇല്ലല്ലാഹുൽ അളീമുൽ ഹലീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുൽ അർശിൽ അളീം, ലാ ഇലാഹ ഇല്ലല്ലാഹു റബ്ബുസ്സമാവാതി വ റബ്ബുൽ അർദ്വി വ റബ്ബുൽ അർശിൽ കരീം.
മഹാനും സഹനശീലനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മഹത്തായ സിംഹാസനത്തിൻ്റെ നാഥനായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. ആകാശങ്ങളുടെയും ഭൂമിയുടെയും റബ്ബും, ആദരണീയമായ സിംഹാസനത്തിൻ്റെ നാഥനുമായ അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
Reference: ബുഖാരി: 6346