Loading...
Language: Malayalam
അബൂ ബക്റ (റ) ദിവസവും രാവിലെയും വൈകുന്നേരവും മൂന്ന് തവണ വീതം ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ عَافِنِيْ فِي بَدَنِي اَللَّهُمَّ عَافِنِيْ فِي سَمْعِيْ اَللَّهُمَّ عَافِنِيْ فِي بَصَرِيْ لَا إِلَهَ إِلَّا أَنْتَ
അല്ലാഹുമ്മ ആഫിനീ ഫീ ബദനീ, അല്ലാഹുമ്മ ആഫിനീ ഫീ സംഈ, അല്ലാഹുമ്മ ആഫിനീ ഫീ ബസ്വരീ, ലാ ഇലാഹ ഇല്ലാ അൻത.
അല്ലാഹുവേ, എൻ്റെ ശരീരത്തിന് നീ സൗഖ്യം നൽകേണമേ! അല്ലാഹുവേ, എൻ്റെ കേൾവിക്ക് നീ സൗഖ്യം നൽകേണമേ! അല്ലാഹുവേ, എൻ്റെ കാഴ്ചയ്ക്ക് നീ സൗഖ്യം നൽകേണമേ! നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
Reference: ഹസൻ. അബൂ ദാവൂദ്: 5090