Loading...
Language: Malayalam
അതുപോലെ ദിവസവും രാവിലെയും വൈകുന്നേരവും മൂന്ന് തവണ വീതം ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْكُفْرِ وَالْفَقْرِ اَللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ لَا إِلَهَ إِلَّا أَنْتَ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ കുഫ്രി വൽ ഫഖ്ർ, അല്ലാഹുമ്മ ഇന്നീ അഊദു ബിക മിൻ അദാബിൽ ഖബ്ർ, ലാ ഇലാഹ ഇല്ലാ അൻത.
അല്ലാഹുവേ, അവിശ്വാസത്തിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ, ഖബ്റിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അദ്ദേഹം (അബൂ ബക്റ) പറഞ്ഞു: 'അല്ലാഹുവിൻ്റെ റസൂൽ (സ) ഈ ദുആ ചെയ്യുന്നത് ഞാൻ കേട്ടിട്ടുണ്ട്, അവിടുത്തെ ആ സുന്നത്ത് പിൻപറ്റാൻ ഞാൻ ആഗ്രഹിക്കുന്നു.'
Reference: ഹസൻ. അബൂ ദാവൂദ്: 5090