Loading...
Language: Malayalam
അബ്ദുല്ലാഹിബ്നു അംറ് ബിൻ ആസ് (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: 'തീർച്ചയായും ആദം സന്തതികളുടെയെല്ലാം ഹൃദയങ്ങൾ കാരുണ്യവാനായ അല്ലാഹുവിൻ്റെ വിരലുകളിൽ രണ്ട് വിരലുകൾക്കിടയിലാണ്, അത് അവനൊറ്റ ഹൃദയം പോലെയാണ്. അവൻ ഉദ്ദേശിക്കുന്ന ഏത് ദിശയിലേക്കും അതിനെ അവൻ തിരിച്ചുവിടുന്നു.' പിന്നീട് അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിച്ചു:
اَللَّهُمَّ مُصَرِّفَ الْقُلُوْبِ صَرِّفْ قُلُوْبَنَا عَلَى طَاعَتِكَ
അല്ലാഹുമ്മ മുസ്വർറിഫൽ ഖുലൂബി, സ്വർറിഫ് ഖുലൂബനാ അലാ ത്വാഅതിക്.
ഹൃദയങ്ങളെ തിരിച്ചുമറിക്കുന്നവനായ അല്ലാഹുവേ, ഞങ്ങളുടെ ഹൃദയങ്ങളെ നിന്നെ അനുസരിക്കുന്നതിലേക്ക് നീ തിരിച്ചുവിടേണമേ.
Reference: മുസ്ലിം: 2655