Loading...
Language: Malayalam
ബുസ്ർ ഇബ്നു അർത്വാഅ (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു:
اَللَّهُمَّ أَحْسِنْ عَاقِبَتَنَا فِي الْأُمُورِ كُلِّهَا وَأَجِرْنَا مِنْ خِزْيِ الدُّنْيَا وَعَذَابِ الْاَخِرَةِ
അല്ലാഹുമ്മ അഹ്സിൻ ആഖിബതനാ ഫിൽ ഉമൂരി കുല്ലിഹാ, വ അജിർനാ മിൻ ഖിസ്യിദ്ദുൻയാ വ അദാബിൽ ആഖിറഃ.
അല്ലാഹുവേ, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ഞങ്ങൾക്ക് നല്ലൊരു പര്യവസാനം നൽകേണമേ, ഇഹലോകത്തെ നിന്ദ്യതയിൽ നിന്നും പരലോകത്തെ ശിക്ഷയിൽ നിന്നും ഞങ്ങളെ നീ രക്ഷിക്കേണമേ.
Reference: സ്വഹീഹ് (സുയൂത്വി). ജാമിഉസ്സഗീർ: ൧൪൫൦