Loading...
Language: Malayalam
ഇബ്നു അബ്ബാസ് (റ) നിവേദനം: നബി (സ) തൻ്റെ പ്രാർത്ഥനയിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:
رَبِّ أَعِنِّيْ وَلَا تُعِنْ عَلَىَّ وَانْصُرْنِيْ وَلَا تَنْصُرْ عَلَىَّ وَامْكُرْ لِي وَلَا تَمْكُرْ عَلَىَّ وَاهْدِنِيْ وَيَسِّرِ الْهُدَى لِي وَانْصُرْنِيْ عَلَى مَنْ بَغَى عَلَىَّ رَبِّ اجْعَلْنِيْ لَكَ شَكَّارًا لَكَ ذَكَّارًا لَكَ رَهَّابًا لَكَ مِطْوَاعًا لَكَ مُخْبِتًا إِلَيْكَ أَوَّاهًا مُنِيبًا رَبِّ تَقَبَّلْ تَوْبَتِيْ وَاغْسِلْ حَوْبَتِيْ وَأَجِبْ دَعْوَتِيْ وَثَبِّتْ حُجَّتِيْ وَسَدِّدْ لِسَانِيْ وَاهْدِ قَلْبِيْ وَاسْلُلْ سَخِيْمَةَ صَدْرِيْ
റബ്ബീ, അഇന്നീ വ ലാ തുഇൻ അലയ്യ, വൻസുർനീ വ ലാ തൻസുർ അലയ്യ, വംകുർ ലീ വ ലാ തംകുർ അലയ്യ, വഹ്ദിനീ വ യസ്സിരിൽ ഹുദാ ലീ, വൻസുർനീ അലാ മൻ ബഗാ അലയ്യ. റബ്ബിജ്അൽനീ ലക ശക്കാറൻ ലക ദക്കാറൻ ലക റഹ്ഹാബൻ ലക മിത്വാഅൻ ലക മുഖ്ബിതൻ, ഇലയ്ക അവ്വാഹൻ മുനീബൻ. റബ്ബീ തഖബ്ബൽ തൗബതീ, വഗ്സിൽ ഹൗബതീ വ അജിബ് ദഅ്വതീ, വ സബ്ബിത് ഹുജ്ജതീ, വ സദ്ദിദ് ലിസാനീ, വഹ്ദി ഖൽബീ, വസ്ലുൽ സഖീമത സ്വദ്രീ.
എൻ്റെ രക്ഷിതാവേ, നീ എന്നെ സഹായിക്കേണമേ, എനിക്കെതിരായി ആരെയും നീ സഹായിക്കരുതേ, എന്നെ നീ വിജയിപ്പിക്കേണമേ, എനിക്കെതിരായി ആരെയും നീ വിജയിപ്പിക്കരുതേ, എനിക്ക് അനുകൂലമായി നീ തന്ത്രം മെനയേണമേ, എനിക്കെതിരായി നീ തന്ത്രം മെനയരുതേ, എന്നെ നീ നേർവഴിയിലാക്കുകയും നേർവഴി എനിക്ക് എളുപ്പമാക്കുകയും ചെയ്യേണമേ, എന്നെ അതിക്രമിക്കുന്നവർക്കെതിരെ എനിക്ക് നീ വിജയം നൽകേണമേ. എൻ്റെ രക്ഷിതാവേ, നിനക്ക് എപ്പോഴും നന്ദിയുള്ളവനും, നിന്നെ എപ്പോഴും ഓർക്കുന്നവനും, നിന്നെ എപ്പോഴും ഭയപ്പെടുന്നവനും, നിന്നെ എപ്പോഴും അനുസരിക്കുന്നവനും, നിന്നോട് എപ്പോഴും വിനയം കാണിക്കുന്നവനും, നിരന്തരം നിന്നിലേക്ക് മടങ്ങുകയും ചെയ്യുന്നവനുമായി എന്നെ നീ മാറ്റേണമേ. എൻ്റെ രക്ഷിതാവേ, എൻ്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, എൻ്റെ പാപങ്ങൾ കഴുകിക്കളയേണമേ, എൻ്റെ പ്രാർത്ഥനയ്ക്ക് നീ ഉത്തരം നൽകേണമേ, എൻ്റെ തെളിവ് നീ ഉറപ്പിച്ചുനിർത്തേണമേ, എൻ്റെ നാവിനെ നേരെയാക്കേണമേ, എൻ്റെ ഹൃദയത്തെ നേർവഴിയിലാക്കുകയും, എൻ്റെ നെഞ്ചിലെ ചതിയും വഞ്ചനയും നീക്കിക്കളയുകയും ചെയ്യേണമേ.
Reference: സ്വഹീഹ്. തിർമിദി: 3551