Loading...
Language: Malayalam
ആഇശ (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) അവർക്ക് ഈ പ്രാർത്ഥന പഠിപ്പിച്ചു കൊടുത്തു:
اَللَّهُمَّ إِنِّي أَسْأَلُكَ مِنَ الْخَيْرِ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ وَأَعُوْذُ بِكَ مِنَ الشَّرِّ كُلِّهِ عَاجِلِهِ وَآجِلِهِ مَا عَلِمْتُ مِنْهُ وَمَا لَمْ أَعْلَمْ اَللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ وَأَعُوْذُ بِكَ مِنْ شَرِّ مَا عَاذَ بِهِ عَبْدُكَ وَنَبِيُّكَ اَللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَعُوْذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا
അല്ലാഹുമ്മ ഇന്നീ അസ്അലുക മിനൽ ഖൈരി കുല്ലിഹീ ആജിലിഹീ വ ആജിലിഹീ, മാ അലിംതു മിൻഹു വ മാ ലം അഅ്ലം, വ അഊദു ബിക മിനശ്ശർറി കുല്ലിഹീ ആജിലിഹീ വ ആജിലിഹീ, മാ അലിംതു മിൻഹു വ മാ ലം അഅ്ലം. അല്ലാഹുമ്മ ഇന്നീ അസ്അലുക മിൻ ഖൈരി മാ സഅലക അബ്ദുക വ നബിയ്യുക, വ അഊദു ബിക മിൻ ശർറി മസ്തആദ ബിഹീ അബ്ദുക വ നബിയ്യുക. അല്ലാഹുമ്മ ഇന്നീ അസ്അലുകൽ ജന്നത വ മാ ഖർറബ ഇലയ്ഹാ മിൻ ഖൗലിൻ ഔ അമൽ, വ അഊദു ബിക മിനന്നാർ വ മാ ഖർറബ ഇലയ്ഹാ മിൻ ഖൗലിൻ ഔ അമൽ, വ അസ്അലുക അൻ തജ്അല കുല്ല ഖദാഇൻ ഖദയ്തഹൂ ലീ ഖയ്റാ.
അല്ലാഹുവേ! എനിക്ക് അറിയാവുന്നതും അറിയാത്തതുമായ ഉടനടിയുള്ളതും വൈകിയുള്ളതുമായ എല്ലാ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു. എനിക്ക് അറിയാവുന്നതും അറിയാത്തതുമായ ഉടനടിയുള്ളതും വൈകിയുള്ളതുമായ എല്ലാ തിന്മകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ! നിൻ്റെ അടിമയും പ്രവാചകനുമായ (മുഹമ്മദ് നബി) നിന്നോട് ചോദിച്ച എല്ലാ നന്മകളും ഞാൻ നിന്നോട് ചോദിക്കുന്നു, നിൻ്റെ അടിമയും പ്രവാചകനുമായ (മുഹമ്മദ് നബി) നിന്നോട് ഏതൊക്കെ തിന്മകളിൽ നിന്ന് അഭയം തേടിയോ അവയിൽ നിന്നെല്ലാം ഞാനും നിന്നോട് അഭയം തേടുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് സ്വർഗ്ഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളും കർമ്മങ്ങളും ചോദിക്കുന്നു, നരകത്തിൽ നിന്നും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും കർമ്മങ്ങളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു, നീ എനിക്ക് വിധിച്ചിട്ടുള്ള എല്ലാ വിധികളും (തീരുമാനങ്ങളും) നല്ലതാക്കിത്തീർക്കാനും ഞാൻ നിന്നോട് ചോദിക്കുന്നു.
Reference: സ്വഹീഹ്. ഇബ്നു മാജ: 3846