Loading...
Language: Malayalam
ഇബ്നു ഉമർ (റ) പറഞ്ഞു: തൻ്റെ അനുചരന്മാർക്ക് വേണ്ടി ഇപ്രകാരം പ്രാർത്ഥിക്കാതെ അല്ലാഹുവിൻ്റെ റസൂൽ (സ) സദസ്സിൽ നിന്നും എഴുന്നേൽക്കുക പതിവില്ലായിരുന്നു:
اَللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُوْلُ بَيْنَنَا وَبَيْنَ مَعَاصِيْكَ وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ وَمِنَ الْيَقِيْنِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيْبَاتِ الدُّنْيَا وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا وَاجْعَلْهُ الْوَارِثَ مِنَّا وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا وَانْصُرْنَا عَلَى مَنْ عَادَانَا وَلَا تَجْعَلْ مُصِيْبَتَنَا فِي دِيْنِنَا وَلَا تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلَا مَبْلَغَ عِلْمِنَا وَلَا تُسَلِّطْ عَلَيْنَا مَنْ لَا يَرْحَمُنَا
അല്ലാഹുമ്മഖ്സിം ലനാ മിൻ ഖശ്യതിക മാ യഹൂലു, ബൈനനാ വ ബൈന മആസ്വീക വ മിൻ ത്വാഅതിക മാ തുബല്ലിഗുനാ ബിഹീ ജന്നതക, വ മിനൽ യഖീനി മാ തുഹവ്വിനു ബിഹീ അലൈനാ മുസ്വീബാതിദ്ദുൻയാ, വ മത്തിഅ്നാ ബി അസ്മാഇനാ വ അബ്സ്വാരിനാ വ ഖുവ്വതിനാ മാ അഹ്യയ്തനാ, വജ്അൽഹുൽ വാരിസ മിന്നാ, വജ്അൽ സഅ്റനാ അലാ മൻ ളലമനാ, വൻസുർനാ അലാ മൻ ആദാനാ, വ ലാ തജ്അൽ മുസ്വീബതനാ ഫീ ദീനിനാ, വ ലാ തജ്അലിദ്ദുൻയാ അക്ബറ ഹമ്മിനാ വ ലാ മബ്ലഗ ഇൽമിനാ, വ ലാ തുസല്ലിത് അലൈനാ മൻ ലാ യർഹമുനാ.
അല്ലാഹുവേ, ഞങ്ങൾക്കും നിന്നെ ധിക്കരിക്കുന്നതിനുമിടയിൽ മറയായി നിൽക്കുന്ന നിന്നെക്കുറിച്ചുള്ള ഭയം, നിൻ്റെ സ്വർഗത്തിൽ ഞങ്ങളെ എത്തിക്കുന്ന നിന്നെ അനുസരിക്കാനുള്ള കഴിവ്, ഭൗതികലോകത്തെ പരീക്ഷണങ്ങൾ ഞങ്ങൾക്ക് എളുപ്പമാക്കുന്ന ദൃഢവിശ്വാസം എന്നിവയിൽ നിന്ന് ഞങ്ങൾക്കായി നീ പകുത്തുനൽകേണമേ. ഞങ്ങളെ ജീവിപ്പിക്കുന്ന കാലമത്രയും ഞങ്ങളുടെ കേൾവിയും കാഴ്ചയും ശക്തിയും ആസ്വദിക്കാൻ ഞങ്ങൾക്ക് ഭാഗ്യം നൽകുകയും, അതിനെ ഞങ്ങളുടെ അനന്തരാവകാശിയായി മാറ്റുകയും ചെയ്യേണമേ. ഞങ്ങളോട് അനീതി കാണിച്ചവരോട് ഞങ്ങളുടെ പകരം വീട്ടൽ നീ ആക്കേണമേ, ഞങ്ങളോട് ശത്രുത കാണിക്കുന്നവർക്കെതിരെ നീ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങളുടെ മതകാര്യങ്ങളിൽ ഞങ്ങൾക്ക് നീ പരീക്ഷണം നൽകരുതേ. ഞങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമോ ഞങ്ങളുടെ അറിവിൻ്റെ അങ്ങേയറ്റമോ ഈ ഭൗതികലോകത്തെ നീ ആക്കരുതേ. ഞങ്ങളോട് കരുണ കാണിക്കാത്തവരെ ഞങ്ങളുടെ മേൽ നീ അധികാരികളാക്കരുതേ.
Reference: ഹസൻ. തിർമിദി: 3502