Loading...
Language: Malayalam
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْبُخْلِ وَأَعُوْذُ بِكَ مِنَ الْجُبْنِ وَأَعُوْذُ بِكَ مِنْ أَنْ أُرَدَّ إِلَى أَرْذَلِ الْعُمُرِ وَأَعُوْذُ بِكَ مِنْ فِتْنَةِ الدُّنْيَا وَأَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ബുഖ്ലി, വ അഊദു ബിക മിനൽ ജുബ്നി, വ അഊദു ബിക മിൻ അൻ ഉറദ്ദ ഇലാ അർദലിൽ ഉമുരി, വ അഊദു ബിക മിൻ ഫിത്നതിദ്ദുൻയാ വ അഊദു ബിക മിൻ അദാബിൽ ഖബ്ർ.
അല്ലാഹുവേ, പിശുക്കിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, ഭീരുത്വത്തിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, അവശതയനുഭവിക്കുന്ന വാർദ്ധക്യത്തിലേക്ക് മടക്കപ്പെടുന്നതിൽ നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു. ഈ ലോകത്തെ പരീക്ഷണങ്ങളിൽ (കുഴപ്പങ്ങളിൽ) നിന്ന് ഞാൻ നിന്നോട് അഭയം തേടുന്നു, ഖബ്റിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു. ഒരു അധ്യാപകൻ കുട്ടികളെ കൈയെഴുത്ത് പഠിപ്പിക്കുന്ന അതേ രീതിയിൽ സഅ്ദ് ഇബ്നു അബീ വഖാസ് (റ) ഈ വാക്യങ്ങൾ തൻ്റെ ആൺമക്കൾക്ക് പഠിപ്പിച്ചുകൊടുക്കാറുണ്ടായിരുന്നു. നമസ്കാരത്തിൻ്റെ അവസാനത്തിൽ അല്ലാഹുവിൻ്റെ റസൂൽ (സ) ഈ കാര്യങ്ങളിൽ (അല്ലാഹുവിനോട്) അഭയം തേടാറുണ്ടായിരുന്നു എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു.
Reference: ബുഖാരി: 6370