Loading...
Language: Malayalam
اَللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيْرًا وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِّنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ
അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ളുൽമൻ കസീറൻ വ ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അൻത, ഫഗ്ഫിർ ലീ മഗ്ഫിറതൻ മിൻ ഇൻദിക വർഹംനീ, ഇന്നക അൻതൽ ഗഫൂറുർ റഹീം.
അല്ലാഹുവേ! ഞാൻ എന്നോട് തന്നെ വലിയ അനീതി കാണിച്ചിരിക്കുന്നു, നീയല്ലാതെ പാപങ്ങൾ പൊറുത്തുതരുന്നവനായി മറ്റാരുമില്ല. അതിനാൽ നിൻ്റെ പക്കൽ നിന്നുള്ള പാപമോചനം എനിക്ക് നീ നൽകേണമേ, എന്നോട് നീ കരുണ കാണിക്കേണമേ. തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അബൂബക്കർ സിദ്ദീഖ് (റ) നിവേദനം: എൻ്റെ നമസ്കാരത്തിൽ പ്രാർത്ഥിക്കാൻ എനിക്ക് ഒരു ദുആ പഠിപ്പിച്ചുതരണമെന്ന് ഞാൻ അല്ലാഹുവിൻ്റെ റസൂലിനോട് (സ) ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് എന്നോട് ഇപ്രകാരം പറയാൻ നിർദ്ദേശിച്ചു: (മുകളിൽ പറഞ്ഞ ദുആ).
Reference: ബുഖാരി: 834