Loading...
Language: Malayalam
ഇബ്നു അബ്ബാസ് (റ) നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ لَكَ أَسْلَمْتُ وَبِكَ آمَنْتُ وَعَلَيْكَ تَوَكَّلْتُ وَإِلَيْكَ أَنَبْتُ وَبِكَ خَاصَمْتُ اَللَّهُمَّ إِنِّي أَعُوْذُ بِعِزَّتِكَ لَا إِلَهَ إِلَّا أَنْتَ أَنْ تُضِلَّنِيْ أَنْتَ الْحَيُّ الَّذِيْ لَا يَمُوْتُ وَالْجِنُّ وَالْإِنْسُ يَمُوتُونَ
അല്ലാഹുമ്മ ലക അസ്ലംതു, വ ബിക ആമൻതു, വ അലൈക തവക്കൽതു, വ ഇലയ്ക അനബ്തു, വ ബിക ഖാസംതു. അല്ലാഹുമ്മ ഇന്നീ അഊദു ബിഇസ്സതിക, ലാ ഇലാഹ ഇല്ലാ അൻത അൻ തുദില്ലനീ, അൻതൽ ഹയ്യുല്ലദീ ലാ യമൂതു, വൽ ജിന്നു വൽ ഇൻസു യമൂതൂൻ.
അല്ലാഹുവേ, ഞാൻ നിനക്ക് കീഴൊതുങ്ങിയിരിക്കുന്നു, ഞാൻ നിന്നിൽ വിശ്വസിച്ചിരിക്കുന്നു, ഞാൻ നിൻ്റെ മേൽ ഭരമേൽപ്പിക്കുകയും, നിന്നിലേക്ക് തന്നെ മടങ്ങുകയും ചെയ്തിരിക്കുന്നു, നിൻ്റെ (സഹായത്താൽ) ഞാൻ തർക്കിക്കുകയും (പ്രതിരോധിക്കുകയും പോരാടുകയും) ചെയ്തിരിക്കുന്നു. അല്ലാഹുവേ, എന്നെ നീ വഴിപിഴപ്പിക്കാതിരിക്കാൻ നിൻ്റെ പ്രതാപത്തിൽ ഞാൻ അഭയം തേടുന്നു, നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. മനുഷ്യരും ജിന്നുകളും മരിച്ചുപോകുന്നവരാണ്, നീയോ ഒരിക്കലും മരിക്കാത്ത എന്നെന്നും ജീവിച്ചിരിക്കുന്നവനാകുന്നു.
Reference: മുസ്ലിം: 2717