Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) അഞ്ച് കാര്യങ്ങളിൽ നിന്ന് അല്ലാഹുവിനോട് അഭയം തേടാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَعُوْذُ بِكَ مِنَ الْجُبْنِ وَالْبُخْلِ وَسُوْءِ الْعُمُرِ، وَفِتْنَةِ الصَّدْرِ، وَعَذَابِ الْقَبْرِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ജുബ്നി, വൽ ബുഖ്ലി, വ സൂഇൽ ഉമുരി, വ ഫിത്നതിസ്സ്വദ്രി വ അദാബിൽ ഖബ്ർ.
അല്ലാഹുവേ, ഭീരുത്വത്തിൽ നിന്നും, പിശുക്കിൽ നിന്നും, ബുദ്ധിമാന്ദ്യം സംഭവിക്കുന്ന വാർദ്ധക്യത്തിൽ (രണ്ടാം ശൈശവം) നിന്നും, ഹൃദയത്തിൻ്റെ പരീക്ഷണങ്ങളിൽ നിന്നും, ഖബറിലെ ശിക്ഷയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1376