Loading...
Language: Malayalam
رَبَّنَا أَصْلِحْ بَيْنَنَا، وَاهْدِنَا سَبِيلَ الْإِسْلَامِ، وَنَجِّنَا مِنَ الظُّلُمَاتِ إِلَى النُّورِ، وَاصْرِفْ عَنَّا الْفَوَاحِشَ مَا ظَهْرَ مِنْهَا وَمَا بَطَنَ، وَبَارِكْ لَنَا فِي أَسْمَاعِنَا وَأَبْصَارِنَا وَقُلُوبِنَا وَأَزْوَاجِنَا وَذُرِّيَّاتِنَا، وَتُبْ عَلَيْنَا إِنَّكَ أَنْتَ التَّوَّابُ الرَّحِيمُ، وَاجْعَلْنَا شَاكِرِينَ لِنِعْمَتِكَ، مُثْنِينَ بِهَا، قَائِلِينَ بِهَا، وَأَتْمِمْهَا عَلَيْنَا
റബ്ബനാ അസ്ലിഹ് ബയ്നനാ വഹ്ദിനാ സബീലൽ ഇസ്ലാം, വ നജ്ജിനാ മിനദ്ദുലുമാതി ഇലന്നൂർ വസ്രിഫ് അന്നാ ഫവാഹിശ മാ ദഹറ മിൻഹാ വ മാ ബത്വന വ ബാരിക് ലനാ ഫീ അസ്മാഇനാ വ അബ്സ്വാരിനാ വ ഖുലൂബിനാ വ അസ്വാജിനാ വ ദുർരിയ്യാതിനാ വ തുബ് അലൈനാ ഇന്നക അൻതത്തവ്വാബുർറഹീം വജ്അൽനാ ശാകിരീനാ ലിനിഅ്മതിക മുഥ്നീന ബിഹാ ഖാഇലീന ബിഹാ വ അത്മിംഹാ അലൈനാ.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കുകയും ഇസ്ലാമിൻ്റെ പാതയിലൂടെ ഞങ്ങളെ നയിക്കുകയും ചെയ്യേണമേ. അന്ധകാരത്തിൽ നിന്നും ഞങ്ങളെ രക്ഷിച്ച് പ്രകാശത്തിലേക്ക് (കൊണ്ടുവരേണമേ). പരസ്യമായതും രഹസ്യമായതുമായ എല്ലാ തിന്മകളും ഞങ്ങളിൽ നിന്നും അകറ്റേണമേ. ഞങ്ങളുടെ കാതുകളിലും കണ്ണുകളിലും ഹൃദയങ്ങളിലും ഭാര്യമാരിലും മക്കളിലും നീ അനുഗ്രഹം ചൊരിയേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. നീ ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. നിൻ്റെ അനുഗ്രഹത്തിന് നന്ദി കാണിക്കുന്നവരും അത് പ്രകീർത്തിക്കുന്നവരും പറയുന്നവരുമായി ഞങ്ങളെ നീ മാറ്റേണമേ. അത് ഞങ്ങൾക്ക് നീ പൂർത്തിയാക്കിത്തരേണമേ. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) നിവേദനം ചെയ്തു: നമസ്കാരത്തിൽ ഇരിക്കുമ്പോൾ ഞങ്ങൾ എന്ത് പറയണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു. അല്ലാഹുവിൻ്റെ റസൂലിനെ (സ) (അല്ലാഹു) പഠിപ്പിച്ചു. തുടർന്ന് ഈ ആശയത്തിലുള്ള ഒരു ഹദീസ് അദ്ദേഹം വിവരിച്ചു. അദ്ദേഹം പറഞ്ഞു: (നബി സ.) ഞങ്ങൾക്കൊരു ചില വാക്കുകൾ കൂടി പഠിപ്പിച്ചു തരാറുണ്ടായിരുന്നു, എന്നാൽ തശഹ്ഹുദ് പഠിപ്പിച്ചുതന്നത് പോലെ അത് പഠിപ്പിച്ചു നൽകിയില്ല: (മുകളിൽ പറഞ്ഞ ദുആ).
Reference: സ്വഹീഹ്. സ്വഹീഹ് അദബുൽ മുഫ്റദ്: 630