Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) നമസ്കാരത്തിൽ ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ إِنِّي أَسْأَلُكَ الثَّبَاتَ فِي الْأَمْرِ وَالْعَزِيْمَةَ عَلَى الرُّشْدِ وَأَسْأَلُكَ شُكْرَ نِعْمَتِكَ وَحُسْنَ عِبَادَتِكَ وَأَسْأَلُكَ قَلْبًا سَلِيْمًا وَلِسَانًا صَادِقًا وَأَسْأَلُكَ مِنْ خَيْرِ مَا تَعْلَمُ وَأَعُوذُ بِكَ مِنْ شَرِّ مَا تَعْلَمُ وَأَسْتَغْفِرُكَ لِمَا تَعْلَمُ
അല്ലാഹുമ്മ ഇന്നീ അസ്അലുകഥ്ഥബീത ഫിൽ അംരി വൽ അസീമത അലർറുശ്ദി വ അസ്അലുക ശുക്റ നിഅ്മതിക വ ഹുസ്ന ഇബാദതിക വ അസ്അലുക ഖൽബൻ സലീമൻ വ ലിസാനൻ സ്വാദിഖൻ വ അസ്അലുക മിൻ ഖൈരി മാ തഅ്ലമു വ അഊദു ബിക മിൻ ശർറി മാ തഅ്ലമു വ അസ്തഗ്ഫിറുക ലിമാ തഅ്ലമു.
അല്ലാഹുവേ, എൻ്റെ എല്ലാ കാര്യങ്ങളിലുമുള്ള സ്ഥിരതയും ശരിയായ പാത പിന്തുടരുന്നതിലുള്ള ദൃഢനിശ്ചയവും ഞാൻ നിന്നോട് ചോദിക്കുന്നു. നിൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനും നിന്നെ ഏറ്റവും നല്ല രീതിയിൽ ആരാധിക്കാനും അങ്ങ് എന്നെ അനുഗ്രഹിക്കേണമേയെന്ന് ഞാൻ ചോദിക്കുന്നു. ശുദ്ധമായ ഒരു ഹൃദയവും സത്യസന്ധമായ ഒരു നാവും ഞാൻ നിന്നോട് ചോദിക്കുന്നു. നിനക്കറിയാവുന്ന കാര്യങ്ങളിൽ ഏറ്റവും നല്ലത് ഞാൻ നിന്നോട് ചോദിക്കുകയും, നിനക്കറിയാവുന്ന കാര്യങ്ങളിലെ തിന്മകളിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുകയും ചെയ്യുന്നു. കൂടാതെ നിനക്കറിയാവുന്ന എല്ലാ പാപങ്ങളിൽ നിന്നും ഞാൻ നിന്നോട് പാപമോചനം തേടുകയും ചെയ്യുന്നു.
Reference: സ്വഹീഹ് ലിഗൈരിഹി. തഖ്രീജ് മിശ്കാത്ത്: 915