Loading...
Language: Malayalam
അനസ് (റ) പറഞ്ഞു: നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:
اَللَّهُمَّ اِنِّي أَعُوْذُ بِكَ مِنَ الْهَمِّ وَالْحُزْنِ وَالْعَجْزِ وَالْكَسَلِ وَالْجُبْنِ وَالْبُخْلِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ
അല്ലാഹുമ്മ ഇന്നീ അഊദു ബിക മിനൽ ഹമ്മി, വൽ ഹുസ്നി, വൽ അജ്സി, വൽ കസലി, വൽ ജുബ്നി, വൽ ബുഖ്ലി, വ ദലഇദ്ദയ്നി, വ ഗലബതിർരിജാൽ.
അല്ലാഹുവേ! ഉത്കണ്ഠയിൽ നിന്നും ദുഃഖത്തിൽ നിന്നും, കഴിവുകേടിൽ നിന്നും മടിയിൽ നിന്നും, ഭീരുത്വത്തിൽ നിന്നും പിശുക്കിൽ നിന്നും, കടബാധ്യതകളിൽ നിന്നും (മറ്റ്) മനുഷ്യരുടെ ആധിപത്യത്തിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.
Reference: ബുഖാരി: 2893