Loading...
Language: Malayalam
അല്ലാഹു പറയുന്നു:
إِذْ تَسْتَغِيثُونَ رَبَّكُمْ فَاسْتَجَابَ لَكُمْ أَنِّي مُمِدُّكُم بِأَلْفٍ مِّنَ الْمَلَائِكَةِ مُرْدِفِينَ ﴿٩﴾ وَمَا جَعَلَهُ اللَّـهُ إِلَّا بُشْرَىٰ وَلِتَطْمَئِنَّ بِهِ قُلُوبُكُمْ ۚ وَمَا النَّصْرُ إِلَّا مِنْ عِندِ اللَّـهِ ۚ إِنَّ اللَّـهَ عَزِيزٌ حَكِيمٌ ﴿١٠﴾
ഇദ് തസ്തഗീഥൂന റബ്ബകും ഫസ്തജാബ ലകും അന്നീ മുമിദ്ദുകും ബി അൽഫിം മിനൽ മലാഇകതി മുർദിഫീൻ. വ മാ ജഅലഹുല്ലാഹു ഇല്ലാ ബുശ്റാ വ ലിതത്വ്മഇന്ന ബിഹീ ഖുലൂബുകും; വ മന്നസ്റു ഇല്ലാ മിൻ ഇൻദില്ലാഹ്; ഇന്നല്ലാഹ അസീസുൻ ഹകീം.
(൯) നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയ സമയം (ഓർക്കുക), അവൻ നിങ്ങൾക്ക് ഉത്തരം നൽകി: 'തുടരെത്തുടരെയായി വരുന്ന ആയിരം മലക്കുകളെക്കൊണ്ട് തീർച്ചയായും ഞാൻ നിങ്ങളെ സഹായിക്കുന്നതാണ്.' (൧൦) അതൊരു സന്തോഷവാർത്തയായിക്കൊണ്ടും, അതു മുഖേന നിങ്ങളുടെ ഹൃദയങ്ങൾക്ക് സമാധാനം ലഭിക്കാൻ വേണ്ടിയും മാത്രമാണ് അല്ലാഹു അങ്ങനെ ചെയ്തത്. സഹായം അല്ലാഹുവിങ്കൽ നിന്ന് മാത്രമാകുന്നു. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു. (സൂറ അൽ-അൻഫാൽ: ൯-൧൦)
Reference: സൂറ അൽ-അൻഫാൽ ൮: ൯-൧൦