Loading...
Language: Malayalam
اَللَّهُمَّ أَكْثِرْ مَالَهُ وَوَلَدَهُ، وَأَطِلْ حَيَاتَهُ، وَاغْفِرْ لَهُ
അല്ലാഹുമ്മ അക്ഥിർ മാലഹൂ വ വലദഹൂ വ അതിൽ ഹയാതഹൂ വഗ്ഫിർ ലഹൂ.
അല്ലാഹുവേ! അദ്ദേഹത്തിൻ്റെ സമ്പത്തും സന്താനങ്ങളും നീ വർദ്ധിപ്പിക്കുകയും, അദ്ദേഹത്തിന് നീ നൽകിയതിൽ നിൻ്റെ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. അനസ് (റ) പറഞ്ഞു: 'നബി (സ) തൻ്റെ വീട്ടുകാരായ ഞങ്ങളുടെ അടുത്തേക്ക് വരാറുണ്ടായിരുന്നു. ഒരു ദിവസം അവിടുന്ന് ഞങ്ങളുടെ അടുക്കൽ വരികയും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ഉമ്മു സുലൈം (റ) ചോദിച്ചു: 'അങ്ങയുടെ ഈ ചെറിയ ഭൃത്യന് വേണ്ടി അങ്ങ് പ്രാർത്ഥിക്കുന്നില്ലേ?' അവിടുന്ന് പറഞ്ഞു: (മുകളിൽ പറഞ്ഞ ദുആ).'
Reference: ബുഖാരി: 6344