Loading...
Language: Malayalam
സംഭവം ഇപ്രകാരമായിരുന്നു: തനിക്ക് ഒരു ആടിനെ വാങ്ങാനായി നബി (സ) അദ്ദേഹത്തിന് ഒരു ദീനാർ നൽകി. ആ പണം ഉപയോഗിച്ച് ഉർവ (റ) രണ്ട് ആടുകളെ വാങ്ങി. പിന്നീട് അതിലൊരു ആടിനെ ഒരു ദീനാറിന് വിൽക്കുകയും, ഒരു ദീനാറും ഒരാടും നബിയുടെ (സ) അടുക്കൽ കൊണ്ടുവരികയും ചെയ്തു. അപ്പോൾ, അദ്ദേഹത്തിൻ്റെ കച്ചവടങ്ങളിൽ അനുഗ്രഹമുണ്ടാകാൻ നബി (സ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു. തുടർന്ന്, ഉർവ മണ്ണ് വാങ്ങിയാൽ പോലും (ഏതൊരു കച്ചവടത്തിൽ നിന്നും) ലാഭം നേടുമായിരുന്നു.
Reference: ബുഖാരി: ൩൬൪൨