Loading...
Language: Malayalam
اَللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي اَللَّهُمَّ آتِ مَا وَعَدْتَنِي اَللَّهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الْإِسْلَامِ لَا تُعْبَدُ فِي الْأَرْضِ
അല്ലാഹുമ്മ അൻജിസ് ലീ മാ വഅദ്ത്തനീ, അല്ലാഹുമ്മ ആതി മാ വഅദ്ത്തനീ, അല്ലാഹുമ്മ ഇൻ തുഹ്ലിക് ഹാദിഹിൽ ഇസ്വാബത മിൻ അഹ്ലിൽ ഇസ്ലാമി, ലാ തുഅ്ബദു ഫിൽ അർദ്വ്.
അല്ലാഹുവേ! നീ എനിക്ക് വാഗ്ദാനം ചെയ്തത് നിറവേറ്റേണമേ. [അല്ലാഹുവേ! നീ എനിക്ക് വാഗ്ദാനം ചെയ്തത് നൽകേണമേ] അല്ലാഹുവേ! ഇസ്ലാമിൻ്റെ അനുയായികളായ ഈ സംഘത്തെ നീ നശിപ്പിച്ചാൽ, ഭൂമിയിൽ പിന്നെ നീ ആരാധിക്കപ്പെടുകയില്ല. ഉമർ ബിൻ ഖത്താബ് (റ) നിവേദനം ചെയ്തു: ബദ്ർ യുദ്ധം നടന്ന അന്ന്, അല്ലാഹുവിൻ്റെ റസൂൽ (സ) അവിശ്വാസികളുടെ നേരെ നോക്കി, അവർ ആയിരം പേരുണ്ടായിരുന്നു, എന്നാൽ അദ്ദേഹത്തിൻ്റെ അനുചരന്മാർ മുന്നൂറ്റി പത്തൊമ്പത് പേർ മാത്രമായിരുന്നു. നബി (സ) തൻ്റെ മുഖം ഖിബ്ലയ്ക്ക് നേരെ തിരിച്ചു. തുടർന്ന് കൈകൾ നീട്ടി തൻ്റെ രക്ഷിതാവിനോട് പ്രാർത്ഥിക്കാൻ തുടങ്ങി: (മുകളിൽ പറഞ്ഞ ദുആ).
Reference: മുസ്ലിം: 1763