Loading...
Language: Malayalam
يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ إِذْ جَاءَتْكُمْ جُنُودٌ فَأَرْسَلْنَا عَلَيْهِمْ رِيحًا وَجُنُودًا لَّمْ تَرَوْهَا ۚ وَكَانَ اللَّهُ بِمَا تَعْمَلُونَ بَصِيرًا ﴿٩﴾ إِذْ جَاءُوكُم مِّن فَوْقِكُمْ وَمِنْ أَسْفَلَ مِنكُمْ وَإِذْ زَاغَتِ الْأَبْصَارُ وَبَلَغَتِ الْقُلُوبُ الْحَنَاجِرَ وَتَظُنُّونَ بِاللَّهِ الظُّنُونَا ﴿١٠﴾ هُنَالِكَ ابْتُلِيَ الْمُؤْمِنُونَ وَزُلْزِلُوا زِلْزَالًا شَدِيدًا ﴿١١﴾
അം ഹസിബ്തും അൻ തദ്ഖുലുൽ ജന്നത വ ലമ്മാ യഅ്തികും മഥലുല്ലദീന ഖലൗ മിൻ ഖബ്ലികും മസ്സത്ഹുമുൽ ബഅ്സാഉ വദ്ദർറാഉ വ സുൽസിലൂ ഹത്താ യഖൂലർറസൂലു വല്ലദീന ആമനൂ മഅഹൂ മതാ നസ്റുല്ലാഹ്; അലാ ഇന്നാ നസ്റല്ലാഹി ഖരീബ്.
(൯) സത്യവിശ്വാസികളേ, സൈന്യങ്ങൾ നിങ്ങളുടെ നേരെ (ആക്രമിക്കാൻ) വന്നപ്പോൾ നിങ്ങളുടെ മേൽ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങൾ ഓർക്കുക; അപ്പോൾ നാം അവരുടെ നേരെ ഒരു കാറ്റും, നിങ്ങൾ കാണാത്ത (മലക്കുകളുടെ) സൈന്യങ്ങളെയും അയച്ചു. നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നവനാകുന്നു. (൧൦) നിങ്ങളുടെ മുകൾ ഭാഗത്തുകൂടിയും നിങ്ങളുടെ താഴ്ഭാഗത്തുകൂടിയും അവർ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, (ഭയം കാരണം) കണ്ണുകൾ തുറിച്ചുനിൽക്കുകയും, ഹൃദയങ്ങൾ തൊണ്ടക്കുഴികളിലെത്തുകയും, അല്ലാഹുവെപ്പറ്റി നിങ്ങൾ പല ധാരണകളും വെച്ചുപുലർത്തുകയും ചെയ്ത സന്ദർഭം (ഓർക്കുക). (൧൧) അവിടെവെച്ച് സത്യവിശ്വാസികൾ പരീക്ഷിക്കപ്പെടുകയും, അവർ ശക്തമായി പ്രകമ്പനം കൊള്ളിക്കപ്പെടുകയും ചെയ്തു. (സൂറ അൽ-അഹ്സാബ്: ൯-൧൧)
Reference: [൧] സൂറ അൽ-അഹ്സാബ് ൩൩: ൯-൧൧ [൨] സാദുൽ മആദ്: ൩/൨൭൪