Loading...
Language: Malayalam
شَاهَتِ الْوُجُوْهُ
ശാഹതിൽ വുജൂഹ്.
ഈ മുഖങ്ങൾ വികൃതമാകട്ടെ! സലമ ഇബ്നുൽ അക്വ (റ) നിവേദനം ചെയ്ത ഈ ഹദീസിൽ അദ്ദേഹം പറയുന്നു: ഹുനൈനിൽ ഞങ്ങൾ അല്ലാഹുവിൻ്റെ റസൂലിനോടൊപ്പം (സ) യുദ്ധം ചെയ്തു. ഞങ്ങൾ ശത്രുവിനെ അഭിമുഖീകരിച്ചപ്പോൾ, അല്ലാഹുവിൻ്റെ റസൂൽ (സ) തൻ്റെ കോവർകഴുതയിൽ നിന്നിറങ്ങി, നിലത്തുനിന്ന് ഒരു പിടി മണ്ണെടുത്ത് അവരുടെ (ശത്രുക്കളുടെ) മുഖത്തേക്ക് എറിഞ്ഞ ശേഷം ഇപ്രകാരം പറഞ്ഞു: (മുകളിൽ പറഞ്ഞ ദുആ). ഈ ഒരു പിടി മണ്ണ് കൊണ്ട് കണ്ണുകൾ നിറയാത്ത ഒരാളും ശത്രുക്കൾക്കിടയിലുണ്ടായിരുന്നില്ല. അതിനാൽ അവർ പിന്തിരിഞ്ഞോടി. അങ്ങനെ മഹത്വമുള്ളവനായ അല്ലാഹു അവരെ പരാജയപ്പെടുത്തുകയും, അല്ലാഹുവിൻ്റെ റസൂൽ (സ) അവരുടെ യുദ്ധമുതൽ മുസ്ലിംകൾക്കിടയിൽ വിതരണം ചെയ്യുകയും ചെയ്തു.
Reference: മുസ്ലിം: 1777