Loading...
Language: Malayalam
അബൂഹുറൈറ (റ) പറഞ്ഞു: ആളുകൾ നബിക്ക് (സ) പുതിയ ഫലങ്ങൾ കൊണ്ടുവരാറുണ്ടായിരുന്നു. നബി (സ) അത് സ്വീകരിക്കുകയും ഇപ്രകാരം പറയുകയും ചെയ്യുമായിരുന്നു:
اَللَّهُمَّ بَارِكْ لَنَا فِي ثَمَرِنَا، وَبَارِكْ لَنَا فِي مَدِينَتِنَا، وَبَارِكْ لَنَا فِي صَاعِنَا، وَبَارِكْ لَنَا فِي مُدِّنَا
അല്ലാഹുമ്മ ബാരിക് ലനാ ഫീ ഥമരിനാ, വ ബാരിക് ലനാ ഫീ മദീനതിനാ വ ബാരിക് ലനാ ഫീ സ്വാഇനാ, വ ബാരിക് ലനാ ഫീ മുദ്ദിനാ.
അല്ലാഹുവേ, ഞങ്ങളുടെ ഫലങ്ങളിൽ നീ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ, ഞങ്ങളുടെ പട്ടണത്തിൽ നീ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ, ഞങ്ങളുടെ അളവുകളിൽ (സ്വാഅ്, മുദ്ദ്) നീ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ.
Reference: മുസ്ലിം: 1373