Loading...
Language: Malayalam
جَزَاكَ اللَّهُ خَيْرًا
ജസാകല്ലാഹു ഖൈറൻ.
അല്ലാഹു നിങ്ങൾക്ക് നന്മ നൽകി അനുഗ്രഹിക്കട്ടെ. ഒരു വിശ്വാസി ഒരിക്കലും തനിക്ക് ഉപകാരം ചെയ്യുന്നവരിൽ നിന്ന് നന്ദിയോ പ്രതിഫലമോ പ്രതീക്ഷിക്കുന്നില്ലെന്ന് നാം കണ്ടതാണ്. മറുവശത്ത്, ഉപകാരം ചെയ്ത ആളോട് നന്ദി പ്രകടിപ്പിക്കുക, അദ്ദേഹത്തെ പ്രശംസിക്കുക, അദ്ദേഹത്തിൻ്റെ ഉപകാരത്തെ പരസ്യമായി അംഗീകരിക്കുക, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക എന്നത് ഉപകാരം ലഭിച്ച വിശ്വാസിയുടെ കടമയാണ്. നബി (സ) പറഞ്ഞു: ആരെങ്കിലും ഒരാൾക്ക് എന്തെങ്കിലും ഉപകാരം ചെയ്യുകയും അവൻ അതിന് ഉപകാരം ചെയ്ത വ്യക്തിയോട് ഇപ്രകാരം (ജസാകല്ലാഹു ഖൈറൻ എന്ന്) പറഞ്ഞ് നന്ദി പ്രകടിപ്പിക്കുകയും ചെയ്താൽ, അതായിരിക്കും ഏറ്റവും മികച്ച നന്ദിപ്രകടനം.
Reference: സ്വഹീഹ്. തിർമിദി: 2035