Loading...
Language: Malayalam
اَلْحَمْدُ لِلَّهِ عَدَدَ مَا خَلَقَ، وَالْحَمْدُ لِلَّهِ مِلْءَ مَا خَلَقَ، وَالْحَمْدُ لِلَّهِ عَدَدَ مَا فِي الْأَرْضِ وَالسَّمَاءِ، وَالْحَمْدُ لِلَّهِ مِلْءَ مَا فِي الْأَرْضِ وَالسَّمَاءِ، وَالْحَمْدُ لِلَّهِ عَدَدَ مَا أَحْصَى كِتَابُهُ، وَالْحَمْدُ لِلَّهِ عَدَدَ كُلِّ شَيْءٍ، وَالْحَمْدُ لِلَّهِ مِلْءَ كُلِّ شَيْءٍ سُبْحَانَ لِلَّهِ عَدَدَ مَا خَلَقَ، وَسُبْحَانَ لِلَّهِ مِلْءَ مَا خَلَقَ، وَسُبْحَانَ لِلَّهِ عَدَدَ مَا فِي الْأَرْضِ وَالسَّمَاءِ، وَسُبْحَانَ لِلَّهِ مِلْءَ مَا فِي الْأَرْضِ وَالسَّمَاءِ، وَسُبْحَانَ لِلَّهِ عَدَدَ مَا أَحْصَى كِتَابُهُ، وَسُبْحَانَ لِلَّهِ عَدَدَ كُلِّ شَيْءٍ، وَسُبْحَانَ لِلَّهِ مِلْءَ كُلِّ شَيْءٍ
അൽഹംദുലില്ലാഹി അദദ മാ ഖലഖ, വൽഹംദുലില്ലാഹി മിൽഅ മാ ഖലഖ, വൽഹംദുലില്ലാഹി അദദ മാ ഫിൽ അർദ്വി വസ്സമാഇ, വൽഹംദുലില്ലാഹി മിൽഅ മാ ഫിൽ അർദ്വി വസ്സമാഇ, വൽഹംദുലില്ലാഹി അദദ മാ അഹ്സ്വാ കിതാബുഹു, വൽഹംദുലില്ലാഹി അദദ കുല്ലി ശൈഇൻ, വൽഹംദുലില്ലാഹി മിൽഅ കുല്ലി ശൈഇൻ. സുബ്ഹാനല്ലാഹി അദദ മാ ഖലഖ, വ സുബ്ഹാനല്ലാഹി മിൽഅ മാ ഖലഖ, വ സുബ്ഹാനല്ലാഹി അദദ മാ ഫിൽ അർദ്വി വസ്സമാഇ, വ സുബ്ഹാനല്ലാഹി മിൽഅ മാ ഫിൽ അർദ്വി വസ്സമാഇ, വ സുബ്ഹാനല്ലാഹി അദദ മാ അഹ്സ്വാ കിതാബുഹു, വ സുബ്ഹാനല്ലാഹി അദദ കുല്ലി ശൈഇൻ, വ സുബ്ഹാനല്ലാഹി മിൽഅ കുല്ലി ശൈഇൻ.
അവൻ്റെ സൃഷ്ടികൾക്ക് തുല്യമായി അല്ലാഹുവിന് സ്തുതി, അവൻ്റെ സൃഷ്ടിപ്പുകളുടെ പൂർണ്ണതയോളം അല്ലാഹുവിന് സ്തുതി, ആകാശങ്ങളിലും ഭുമിയിലുമുള്ളതിന് തുല്യമായി അല്ലാഹുവിന് സ്തുതി, അവൻ്റെ ഗ്രന്ഥം തിട്ടപ്പെടുത്തിയതിൻ്റെ പൂർണ്ണതയോളം അല്ലാഹുവിന് സ്തുതി, എല്ലാ വസ്തുക്കളുടെയും എണ്ണത്തിന് തുല്യമായി അല്ലാഹുവിന് സ്തുതി, എല്ലാ വസ്തുക്കളുടെയും പൂർണ്ണതയോളം അല്ലാഹുവിന് സ്തുതി. അവൻ്റെ സൃഷ്ടികൾക്ക് തുല്യമായി അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, അവൻ്റെ സൃഷ്ടിപ്പുകളുടെ പൂർണ്ണതയോളം അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, ആകാശങ്ങളിലും ഭുമിയിലുമുള്ളതിന് തുല്യമായി അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, അവൻ്റെ ഗ്രന്ഥം തിട്ടപ്പെടുത്തിയതിൻ്റെ പൂർണ്ണതയോളം അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, എല്ലാ വസ്തുക്കളുടെയും എണ്ണത്തിന് തുല്യമായി അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു, എല്ലാ വസ്തുക്കളുടെയും പൂർണ്ണതയോളം അല്ലാഹുവിൻ്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. നബി (സ) അബൂ ഉമാമ അൽ ബാഹിലിയോട് (റ) പറഞ്ഞു: രാപ്പകലുകൾ മുഴുവനുമുള്ള (സുന്നത്തായ) ദിക്റിനേക്കാൾ ഉത്തമമായ ഒരു ദിക്റ്/ദുആ ഞാൻ നിങ്ങൾക്ക് പഠിപ്പിച്ചുതരട്ടെയോ? ഈ ദിക്റ്/ദുആ നിങ്ങൾ സ്വയം പഠിക്കുകയും, നിങ്ങൾക്ക് ശേഷം വരുന്നവരെ പഠിപ്പിക്കുകയും ചെയ്യുക.
Reference: സ്വഹീഹ് (അൽബാനി). സ്വഹീഹുൽ ജാമിഅ്: ൨൬൧൫