Loading...
Language: Malayalam
സഫാ പർവ്വതത്തിൽ കയറി ബൈത്തുല്ലക്ക് (കഅ്ബക്ക്) നേരെ നിന്ന് അല്ലാഹുവിൻ്റെ ഏകത്വവും മഹത്വവും സ്തുതികളും പ്രഖ്യാപിക്കുക -
لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ يُحْيِي وَيُمِيْتُ وَهَوُ عَلَى كُلِّ شَيْءٍ قَدِيْرٌ، لَا إِلَهَ إِلَّا اَللَّهُ وَحْدَهُ لَا شَرِيْكَ لَهُ، أَنْجَزَ وَعْدَهُ، وَنَصَرَ عَبْدَهُ، وَهَزَمَ الْأَحْزَابَ وَحْدَةُ.
ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, ലഹുൽ മുൽകു വ ലഹുൽ ഹംദു യുഹ്യീ വ യുമീതു വ ഹുവ അലാ കുല്ലി ശൈഇൻ ഖദീർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക്ക ലഹു, അൻജസ വഅ്ദഹു വ നസ്വറ അബ്ദഹു, വ ഹസമൽ അഹ്സാബ വഹ്ദഹ്.
അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല. അവനാണ് ആധിപത്യവും സ്തുതിയും. അവനാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണ്. അല്ലാഹുവല്ലാതെ യാതൊരു ആരാധ്യനുമില്ല, അവൻ ഏകനാണ്, അവന് പങ്കുകാരില്ല. അവൻ തൻ്റെ വാഗ്ദാനം പാലിച്ചു, തൻ്റെ ദാസനെ സഹായിക്കുകയും അവൻ ഒറ്റയ്ക്ക് ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു.
Reference: സ്വഹീഹ്. ഇബ്നു മാജ: 2512