Loading...
Language: Malayalam
അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു, "ഒരു ദാസൻ ഒരു തെറ്റ് ചെയ്യുകയും, തുടർന്ന് നല്ലതുപോലെ വുദു എടുക്കുകയും, എഴുന്നേറ്റ് നിന്ന് രണ്ട് റക്അത്ത് നമസ്കരിക്കുകയും, അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്താൽ, അല്ലാഹു തീർച്ചയായും അവന് പൊറുത്തുകൊടുക്കും." എന്നിട്ട് അദ്ദേഹം ഈ സൂക്തം പാരായണം ചെയ്തു –
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَن يَغْفِرُ الذُّنُوبَ إِلَّا اللَّهُ وَلَمْ يُصِرُّوا عَلَىٰ مَا فَعَلُوا وَهُمْ يَعْلَمُونَ ﴿١٣٥﴾ أُولَٰئِكَ جَزَاؤُهُم مَّغْفِرَةٌ مِّن رَّبِّهِمْ وَجَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَنِعْمَ أَجْرُ الْعَامِلِينَ ﴿١٣٦﴾
റബ്ബനാ ലാ തുസിഗ് ഖുലൂബനാ ബഅ്ദ ഇദ് ഹദയ്തനാ വ ഹബ്ലനാ മിൻ ലദുംക റഹ്മഃ; ഇന്നക അൻതൽ വഹ്ഹാബ്.
(൧൩൫) വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പ് തേടുകയും ചെയ്യുന്നവരാണവർ. പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? ചെയ്തുകൂട്ടിയ (പാപ)ങ്ങളിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാണവർ. (൧൩൬) അത്തരക്കാർക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗ്ഗത്തോപ്പുകളുമാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു! (സൂറഃ ആലു ഇമ്രാൻ ൩:൧൩൫-൧൩൬)
Reference: സ്വഹീഹ്. അബൂ ദാവൂദ്: 1521