Loading...
Language: Malayalam
നബി (സ) ഫജ്ർ നമസ്കാരം നിർവഹിച്ച ശേഷം സലാം വീട്ടിയാൽ ഇപ്രകാരം പറയുമായിരുന്നു:
اَللَّهُمَّ إِنِّي أَسْأَلُكَ يَا اَللَّهُ بِأَنَّكَ الْوَاحِدُ الْأَحَدُ الصَّمَدُ الَّذِي لَمْ يَلِدْ وَلَمْ يُولَدْ وَلَمْ يَكُنْ لَّهُ كُفُوًا أَحَدٌ أَنْ تَغْفِرَ لِي ذُنُوْبِيْ، إِنَّكَ أَنْتَ الْغَفُورُ الرَّحِيمُ
അല്ലാഹുമ്മ ഇന്നീ അസ്അലുക യാ അല്ലാഹു! ബിഅന്നകൽ വാഹിദുൽ അഹദുസ്സമദുല്ലദീ വ ലം യലിദ് വലം യൂലദ്, വലം യകുൻ ലഹൂ കുഫുവൻ അഹദ്, അൻ തഗ്ഫിറലീ ദുനൂബീ, ഇന്നക അൻതൽ ഗഫൂറുർറഹീം.
അല്ലാഹുവേ, യാതൊരു പങ്കുകാരുമില്ലാത്തവനും, ഏകനും ഏകാകിയും സ്വയം പര്യാപ്തനും സർവ്വരുടേയും ആശ്രയകേന്ദ്രവും, ജനിക്കാത്തവനും ജനിപ്പിക്കപ്പെടാത്തവനും, അവന് തുല്യനായി ആരുമില്ലാത്തവനുമായവനേ, എൻ്റെ പാപങ്ങൾ പൊറുത്തുതരേണമേ എന്ന് ഞാൻ നിന്നോട് ചോദിക്കുന്നു. നിശ്ചയമായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അദ്ദേഹത്തിൻ്റെ പ്രാർത്ഥനകൾ കേട്ട ശേഷം അല്ലാഹുവിൻ്റെ റസൂൽ (സ) ഇപ്രകാരം പ്രതികരിച്ചു: "അവന് പൊറുക്കപ്പെട്ടിരിക്കുന്നു" എന്ന് മൂന്ന് തവണ പറഞ്ഞു.
Reference: സ്വഹീഹ്. അന്നസാഇ: 1301