Loading...
Language: Malayalam
اَللَّهُمَّ إِنِّي أَسْأَلُكَ بِأَنَّ لَكَ الْحَمْدُ لَا إِلَهَ إِلَّا أَنْتَ الْمَنَّانُ بَدِيْعُ السَّمَوَاتِ وَالْأَرْضِ يَا ذَا الْجَلَالِ وَالْإِكْرَامِ يَا حَيُّ يَا قَيُّومُ إِنِّي أَسْأَلُكَ
അല്ലാഹുമ്മ ഇന്നീ അസ്അലുക ബിഅന്ന ലകൽ ഹംദു, ലാ ഇലാഹ ഇല്ലാ അൻതൽ മന്നാനു ബദീഉസ്സമാവാതി വൽ അർദി, യാ ദൽ ജലാലി വൽ ഇക്റാം! യാ ഹയ്യു യാ ഖയ്യൂം! ഇന്നീ അസ്അലുക.
അല്ലാഹുവേ, സർവ്വ സ്തുതിയും നിനക്കായതിനാൽ ഞാൻ നിന്നോട് ചോദിക്കുന്നു, നീയല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ല, ഔദാര്യം ചൊരിയുന്നവനേ, ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടാവേ, മഹത്വവും ആദരവുമുള്ളവനേ, എന്നെന്നും ജീവിച്ചിരിക്കുന്നവനേ, സർവ്വസ്വവും നിയന്ത്രിക്കുന്നവനേ, ഞാൻ നിന്നോട് ചോദിക്കുന്നു. അനസ് ബിൻ മാലിക് (റ) പറഞ്ഞു: "ഞാൻ അല്ലാഹുവിൻ്റെ റസൂലിൻ്റെ (സ) കൂടെ ഇരിക്കുകയായിരുന്നു, ഒരാൾ എഴുന്നേറ്റ് നിന്ന് നമസ്കരിക്കുകയായിരുന്നു. അവൻ റുകൂഉം സുജൂദും ചെയ്തു തശഹ്ഹുദ് ഓതിയപ്പോൾ ഇപ്രകാരം പ്രാർത്ഥിച്ചു (മുകളിൽ സൂചിപ്പിച്ച പ്രാർത്ഥന). ശേഷം നബി (സ) ചോദിച്ചു: 'അവൻ എന്തുകൊണ്ടാണ് പ്രാർത്ഥിച്ചതെന്ന് നിങ്ങൾക്കറിയാമോ?' അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനുമാണ് കൂടുതൽ അറിയാവുന്നത്." അദ്ദേഹം (സ) പറഞ്ഞു: 'എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം, അവൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചത് അവൻ്റെ ഏറ്റവും മഹത്തായ നാമം (ഇസ്മുൽ അഅ്ദം) കൊണ്ടാണ്, ആ നാമം വിളിച്ചുകൊണ്ട് അല്ലാഹുവിനോട് പ്രാർത്ഥിച്ചാൽ അവൻ ഉത്തരം നൽകും, അതുകൊണ്ട് ചോദിക്കപ്പെട്ടാൽ അവൻ നൽകുകയും ചെയ്യും.'
Reference: സ്വഹീഹ് (അൽബാനി). അൻ-നസാഈ: ൧൩൦൦