Loading...
Language: Malayalam
رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ﴿١٢٧﴾ رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّتِنَا أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ ﴿١٢٨﴾
റബ്ബനാ തഖബ്ബൽ മിന്നാ ഇന്നക അൻതസ്സമീഉൽ അലീം. റബ്ബനാ വജ്അൽനാ മുസ്ലിമൈനി ലക വ മിൻ ദുർരിയ്യതിനാ ഉമ്മതൻ മുസ്ലിമതൻ ലക വ അരീനാ മനാസികനാ വ തുബ് അലൈനാ ഇന്നക അൻതത്തവ്വാബുർറഹീം.
(൧൨൭) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നീയിത് സ്വീകരിക്കേണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (൧൨൮) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിരുവരെയും നിനക്ക് കീഴ്പ്പെടുന്നവരാക്കേണമേ. ഞങ്ങളുടെ സന്താനങ്ങളിൽ നിന്നും നിനക്ക് കീഴ്പ്പെടുന്ന ഒരു സമുദായത്തെ നീ ഉണ്ടാക്കേണമേ. ഞങ്ങളുടെ ആരാധനാകർമ്മങ്ങൾ ഞങ്ങൾക്കു നീ കാണിപ്പിച്ചുതരേണമേ. ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കേണമേ. തീർച്ചയായും നീ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.
Reference: സൂറ അൽ-ബഖറ ൨:൧൨൭-൧൨൮