Loading...
Language: Malayalam
لَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ، لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَا إِلَهَ إِلَّا اللَّهُ لَهُ الْمُلْكُ وَلَهُ الْحَمْدُ، لَا إِلَهَ إِلَّا اللَّهُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ
ലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹൂ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹൂ ലാ ശരീഅക ലഹൂ, ലാ ഇലാഹ ഇല്ലല്ലാഹു ലഹുൽ മുൽകു വ ലഹുൽ ഹംദു, ലാ ഇലാഹ ഇല്ലല്ലാഹു വലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്.
അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാകുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല, അവൻ ഏകനാകുന്നു, അവന് യാതൊരു പങ്കുകാരുമില്ല. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല, ആധിപത്യം അവനാകുന്നു, സർവ്വ സ്തുതിയും അവന് മാത്രമാകുന്നു. അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനായി മറ്റാരുമില്ല, അല്ലാഹുവിനെക്കൊണ്ടല്ലാതെ യാതൊരു കഴിവും ശക്തിയുമില്ല. അബൂ സഈദ് ഖുദ്രി (റ), അബൂ ഹുറൈറ (റ) എന്നിവർ പറഞ്ഞു: അല്ലാഹുവിൻ്റെ റസൂൽ (സ) പറഞ്ഞു: ഒരു ദാസൻ ഈ വാക്കുകൾ പറയുമ്പോൾ, അല്ലാഹു അവന് ഉത്തരം നൽകും. ആരെങ്കിലും തൻ്റെ രോഗാവസ്ഥയിൽ ഈ വാക്കുകൾ പറയുകയും പിന്നീട് അവൻ മരണപ്പെടുകയും ചെയ്താൽ, നരകാഗ്നി അവനെ സ്പർശിക്കുകയില്ല.
Reference: സ്വഹീഹ്. തിർമിദി: 3430