Loading...
Language: Malayalam
اَللَّهُمَّ إِنِّي ظَلَمْتُ نَفْسِي ظُلْمًا كَثِيْرًا وَلَا يَغْفِرُ الذُّنُوبَ إِلَّا أَنْتَ فَاغْفِرْ لِي مَغْفِرَةً مِّنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمُ
അല്ലാഹുമ്മ ഇന്നീ ളലംതു നഫ്സീ ദുല്മൻ കസീറൻ വ ലാ യഗ്ഫിറുദ്ദുനൂബ ഇല്ലാ അൻത, ഫഗ്ഫിർ ലീ മഗ്ഫിറതൻ മിൻ ഇൻദിക വർഹംനീ, ഇന്നക അൻതൽ ഗഫൂറുർറഹീം.
അല്ലാഹുവേ! തീർച്ചയായും ഞാൻ എന്നോട് തന്നെ ധാരാളം അക്രമം ചെയ്തിരിക്കുന്നു. നീയല്ലാതെ പാപങ്ങൾ പൊറുക്കാൻ മറ്റാരുമില്ല. അതിനാൽ നിൻ്റെ അടുക്കൽ നിന്നുള്ള പ്രത്യേകമായ പൊറുക്കൽ എനിക്ക് നീ നൽകേണമേ, എന്നോട് നീ കരുണ കാണിക്കുകയും ചെയ്യേണമേ. തീർച്ചയായും നീ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. അബൂബക്കർ സിദ്ദീഖ് (റ) നിവേദനം ചെയ്തു: നമസ്കാരത്തിൽ പ്രാർത്ഥിക്കാൻ കഴിയുന്ന ഒരു ദുആ എനിക്ക് പഠിപ്പിച്ചു തരണമെന്ന് ഞാൻ അല്ലാഹുവിൻ്റെ റസൂലിനോട് (സ) ആവശ്യപ്പെട്ടു. അപ്പോൾ അവിടുന്ന് (സ) ഈ ദുആ (മുകളിൽ നൽകിയത്) പറയാൻ എന്നോട് കൽപ്പിച്ചു.
Reference: ബുഖാരി: 834